എം.എൽ.എക്കെതിരെ അപകീർത്തിപ്രചാരണം; ബ്ലോക്ക് പഞ്ചായത്തംഗം അറസ്റ്റിൽ

കുന്നത്തുനാട് പഞ്ചായത്തംഗം നിസാർ ഇബ്രാഹിമിനെതിരെ നടന്ന സൈബർ പ്രചാരണത്തിന് അമ്പലമേട് പൊലീസിൽ നൽകിയ പരാതിയിലും റെസീനക്കെതിരെ കേസെടുത്തിട്ടുണ്ട്.

Update: 2022-02-18 15:51 GMT

കുന്നത്തുനാട് എം.എൽ.എ അഡ്വ. പി.വി. ശ്രീനിജിനെ നവ മാധ്യമങ്ങൾ വഴി അപകീർത്തിപെടുത്തുകയും വ്യാജ ഫോട്ടോ മോർഫ് ചെയത് നിർമിച്ച് പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ വടവുകോട് ബ്ലോക്ക് പഞ്ചായത്തംഗം റെസീന പരീതിനെ പുത്തൻകുരിശ് പൊലീസ് അറസ്റ്റ് ചെയ്തു. കുന്നത്തുനാട് പഞ്ചായത്തംഗം നിസാർ ഇബ്രാഹിമിനെതിരെ നടന്ന സൈബർ പ്രചാരണത്തിന് അമ്പലമേട് പൊലീസിൽ നൽകിയ പരാതിയിലും റെസീനക്കെതിരെ കേസെടുത്തിട്ടുണ്ട്.

കാവുങ്ങപറമ്പിൽ യുവാവിന് മർദനമേറ്റ സംഭവത്തിലാണ് വ്യാപകമായി പ്രചാരണം നടത്തിയത്. യുവാവ് പിന്നീട് മരിച്ചു. പ്രതിയുടെ ഫോണണടക്കം കസ്റ്റഡിയിലെടുത്ത് വിദഗ്ധ പരിശോധനക്ക് സമർപ്പിച്ചിട്ടുണ്ട്. പ്രതിക്കെതിരെ നേരത്തെയും സമാന പരാതികൾ ഉയർന്നിട്ടുണ്ട്. പള്ളിക്കര തണ്ണിശേരിമൂല തണ്ണിശേരി പരീതിന്റെ ഭാര്യയാണ്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News