കൊച്ചിയിൽ അനധികൃതമായി ആളെ കയറ്റി ബോട്ടുകൾ: പൊലീസ് ഇന്ന് റിപ്പോർട്ട് സമർപ്പിക്കും

13 പേർക്ക് കയറാവുന്ന ഉല്ലാസ ബോട്ടിൽ മുപ്പതിലധികം ആളുകളെയാണ് കയറ്റിയത്

Update: 2023-05-15 01:04 GMT
Editor : ലിസി. പി | By : Web Desk

കൊച്ചി: മറൈൻ ഡ്രൈവിൽ അനുവദനീയമായതിലും അധികം ആളുകളെ കയറ്റി സർവീസ് നടത്തിയ ബോട്ടുകൾക്കെതിരെ മാരിടൈം ബോര്‍ഡിന് പൊലീസ് ഇന്ന് റിപ്പോർട്ട് സമർപ്പിക്കും .13 പേർക്ക് കയറാവുന്ന ഉല്ലാസ ബോട്ടിൽ മുപ്പതിലധികം ആളുകളെയാണ് കയറ്റിയത്. പൊലീസിന്റെ റിപ്പോർട്ട് പരിശോധിച്ച് മാരിടൈം ബോർഡാണ് സ്രാങ്കുമാരുടെ ലൈസൻസ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികളിൽ തീരുമാനമെടുക്കുക.

മറൈൻ ഡ്രൈവിൽ സർവീസ് നടത്തുന്ന സെന്റ്മേരിസ്, സന്ധ്യ എന്നീ ബോട്ടുകളെയാണ് സെൻട്രൽ പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തത്. ബോട്ടുകളുടെ ഉടമകളോട് ഇന്ന് ഹാജരാവാൻ നിർദേശം നൽകിയിട്ടുണ്ട്. അതേസമയം, ഇന്നലെ പിടികൂടിയ ബോട്ടിന്റെ സ്രാങ്കുകളായ നിഖിൽ, ഗണേശ് എന്നിവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.

Advertising
Advertising
Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News