വേഷം മാറി പൂരം കാണാൻ വന്ന ബോചെ; കയ്യോടെ പിടിച്ച് ആരാധകർ

ഷർട്ടും നീല ജീൻസും കറുത്ത ഷൂസും അണിഞ്ഞാണ് പൂര നഗരിയിൽ ബോബി ചുറ്റിക്കറങ്ങുന്നത്.

Update: 2022-05-16 11:55 GMT
Editor : abs | By : Web Desk

തൃശൂർ: ലുക്കിലെ വ്യത്യസ്തത കൊണ്ട് കാഴ്ച്ചക്കാരെ ആകർഷിക്കുന്ന വ്യവസായിയാണ് ബോബി ചെമ്മണ്ണൂർ. സോഷ്യൽ മീഡിയയിലടക്കം ബോചെയുടെ ലുക്ക് തരംഗമായിരുന്നു.  ഇപ്പോഴിതാ നിലവിലെ വേഷത്തിൽ നിന്ന് ഭിന്നമായി പൂരം കാണാൻ വന്ന ബോബി ചെമ്മണ്ണൂരിന്റെ വീഡിയോയാണ് വൈറലായത്.

ഷർട്ടും നീല ജീൻസും കറുത്ത ഷൂസും അണിഞ്ഞാണ് പൂര നഗരിയില് ബോബി എത്തിയത്. വെപ്പു താടിയും മീശയും വച്ച്, മുടി പോണി ടെയിൽ സ്റ്റൈലിൽ കെട്ടിയാണ് ബോബി രൂപം മാറ്റിയത്. കൂളിങ് ഗ്ലാസും വച്ചിരുന്നു. ഈ ലുക്കിൽ പൂരപ്പറമ്പിലും പ്രദർശനശാലയിലും കാഴ്ചകൾ കണ്ടു നടക്കുന്ന ബോബിയുടെ വിഡിയോ വൈറലാണ്.

Advertising
Advertising

പൂരനഗരിയിലെ സ്റ്റാളിൽനിന്നും ബോബി ആഹാരം കഴിക്കുന്നതും ഗെയിമുകളിൽ പങ്കെടുക്കുന്നതും വിഡിയോയിലുണ്ട്. ഒരാൾ സംശയം തോന്നി അടുത്തെത്തി ബോബിയല്ലേ എന്നു ചോദിക്കുന്നുണ്ട്. 'താടി കണ്ടാൽ വെപ്പാണെന്ന് അറിഞ്ഞൂടേ' എന്നു പറഞ്ഞ അയാളോട് 'നിങ്ങളൊരു സംഭവമാണെന്ന്' ബോബി പറയുന്നതും കേൾക്കാം.

Full View


Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News