പാലക്കാട്ട് കണ്ടെത്തിയ യുവാക്കളുടെ മൃതദേഹങ്ങൾ ഇന്ന് പുറത്തെടുക്കും; സ്ഥലം ഉടമ കുറ്റം സമ്മതിച്ചതായി സൂചന

നാല് യുവാക്കൾ വയലിലേക്ക് പോവുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്

Update: 2023-09-27 02:01 GMT
Editor : ലിസി. പി | By : Web Desk

പാലക്കാട്: കരിങ്കരപ്പുള്ളിയില്‍ വയലിൽ കണ്ടെത്തിയ  മൃതദേഹങ്ങള്‍ ഇന്ന് പുറത്തെടുക്കും. സംഭവത്തിൽ സ്ഥലം ഉടമ ആനന്ദ് കുമാര്‍ കുറ്റം സമ്മതിച്ചതായി സൂചന. കഴിഞ്ഞ ദിവസം കാണാതായ യുവാക്കളുടെ മൃതദേഹമാണിതെന്നാണ് നിഗമനം. നാല് യുവാക്കൾ വയലിലേക്ക് പോവുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. തിങ്കളാഴ്ച്ച പുലർച്ചെ 4.52 നാണ് യുവാക്കൾ വയൽ പ്രദേശത്തേക്ക് കടക്കുന്നത്. അടിപിടിക്കേസുമായി ബന്ധപ്പെട്ട് ഓടി രക്ഷപ്പെടാനായിരുന്നു നാലുപേര്‍ വയൽ പ്രദേശത്ത് എത്തിയത്.

കൂടെയുണ്ടായിരുന്ന സതീശൻ( 22),ഷിജിത്ത് ( 22) എന്നിവരെയാണ്  കാണാനില്ലെന്ന് മറ്റ് രണ്ടുപേര്‍ തന്നെയാണ് പൊലീസിനോട് പറയുന്നത്.തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊടുമ്പ് സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂളിന് സമീപത്തെ പാടത്ത് കുഴിച്ചിട്ട നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. 

വയലിലൂടെ ഓടിപ്പോകുന്ന സമയത്ത് ഷോക്കേറ്റ് മരിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വയലിൽ പന്നിയെ പിടിക്കുന്നതിനായി വൈദ്യുതി വേലി സ്ഥലയുടമ സ്ഥാപിച്ചിരുന്നു. രണ്ട് പേര്‍ മരിച്ചു കിടക്കുന്നത് കണ്ട  സ്ഥല ഉടമ മൃതദേഹങ്ങള്‍ കുഴിച്ചിട്ടതാകാമെന്നും പൊലീസ് പറയുന്നു. തെളിവ് നശിപ്പിക്കുക, നിയമവിരുദ്ധമായി വൈദ്യുതി വേലികള്‍ സ്ഥാപിക്കുക തുടങ്ങിയ ഗുരുതര കുറ്റങ്ങളാണ് സ്ഥലമുടമ ചെയ്തിരിക്കുന്നതെന്നും പൊലീസ് പറയുന്നു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News