Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ഇടുക്കി: കോട്ടയം കുറവിലങ്ങാട് നിന്നും കാണാതായ സ്ത്രീയെ ഇടുക്കിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കൊല്ലപ്പെട്ട ജെസി സാമിന്റെ മൃതദേഹം ഇടുക്കി കരിമണ്ണൂർ ചെപ്പുകുളത്ത് ഉപേക്ഷിച്ച നിലയിയിലാണ് കണ്ടെത്തിയത്. വൈക്കം ഡിവൈഎസ്പിയും സംഘവും പ്രതിയുമായി സ്ഥലത്ത് എത്തി.
യുവതിയെ കൊലപ്പെടുത്തിയെന്ന ഭർത്താവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. കാണക്കാരി കപ്പടക്കുന്നേൽ വീട്ടിൽ ജെസി സാമിനെ ആണ് കാണാതായത്. വൈക്കം ഡിവൈഎസ്പിയും സംഘവും ഭർത്താവുമായി സ്ഥലത്ത് എത്തി പരിശോധന നടത്തുകയാണ്.
വാർത്ത കാണം: