കോഴിക്കോട് യൂത്ത് കോണ്‍ഗ്രസ് നേതാവിന്‍റെ വീടിന് നേരെ ബോംബേറ്

മേഖലയിൽ സി.പി.എം കോൺഗ്രസ് സംഘർഷം തുടർന്നു വരികയാണ്

Update: 2022-06-20 04:42 GMT
Editor : ijas

കോഴിക്കോട്: നൊച്ചാട് മണ്ഡലം യൂത്ത് കോൺഗ്രസ് വൈസ്പ്രസിഡൻ്റ് വി.പി നസീറിൻ്റെ വീടിന് നേരെ പെട്രോൾ ബോംബേറ്. ബോംബേറില്‍ വീടിൻ്റെ പോർച്ചിൽ നിർത്തിയിട്ട ബൈക്കിന് തീ പിടിച്ചു. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. പേരാമ്പ്ര പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി. ആക്രമണത്തിന് പിന്നില്‍ സി.പി.എം ആണെന്ന് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം ആരോപിച്ചു. മേഖലയിൽ സി.പി.എം കോൺഗ്രസ് സംഘർഷം തുടർന്നു വരികയാണ്.

Full View
Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News