കൈക്കൂലിക്കേസ് : എറണാകുളം മുൻ ആർടിഒ ജേഴ്സന് ജാമ്യം
ജേഴ്സനൊപ്പം പിടിയിലായ ഏജൻസ് രാമപ്പടിയാർക്കും രണ്ടാം പ്രതി സജേഷിനും കോടതി ജാമ്യം അനുവദിച്ചു
Update: 2025-03-05 10:32 GMT
എറണാകുളം: കൈക്കൂലിക്കേസിൽ എറണാകുളം മുൻ ആർടിഒ ജേഴ്സന് ജാമ്യം. റിമാൻഡ് കാലാവധി തീരാനിരിക്കെ മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത
കൈക്കൂലി കേസിൽ അറസ്റ്റിലായ ജേഴ്സൻറെ വീട്ടിൽ വിജിലൻസ് നടത്തിയ റെയ്ഡിൽ പണവും വിലകൂടിയ നിരവധി വിദേശയിനം മദ്യക്കുപ്പികളും പിടിച്ചെടുത്തിരുന്നു. അറസ്റ്റ് ചെയ്തതിന് പിന്നാലെ ജോലിയിൽ നിന്ന് സസ്പെൻഷൻ ലഭിച്ചിരുന്നു. ജേഴ്സനൊപ്പം പിടിയിലായ ഏജൻസ് രാമപ്പടിയാർക്കും രണ്ടാം പ്രതി സജേഷിനും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.