കിളികൊല്ലൂര്‍ മര്‍ദനം: പൊലീസുകാര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് സഹോദരങ്ങള്‍

നടപടി ആവശ്യപ്പെട്ട് പരാതിക്കാരുടെ അമ്മ കേന്ദ്ര പ്രതിരോധമന്ത്രിക്ക് കത്തയക്കും.

Update: 2022-10-21 01:59 GMT
Advertising

കൊല്ലം കിളികൊല്ലൂരിലെ പൊലീസ് സ്റ്റേഷൻ മർദനത്തിൽ കൂടുതൽ പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് പരാതിക്കാരൻ. സസ്പെൻഡ് ചെയ്ത പൊലീസുകാർക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്ന് വിഘ്നേഷ് ആവശ്യപ്പെട്ടു. നടപടി ആവശ്യപ്പെട്ട് പരാതിക്കാരുടെ അമ്മ കേന്ദ്ര പ്രതിരോധമന്ത്രിക്കും കത്തയക്കും.

സൈനികനെയും സഹോദരനായ ഡി.വൈ.എഫ്.ഐ നേതാവിനെയും ആക്രമിച്ച സംഭവത്തിൽ എസ്എച്ച്ഒ അനീഷിനെ അടക്കം നാല് പൊലീസുകാരെയാണ് ഇന്നലെ സസ്പെൻഡ് ചെയ്തത്. ആരോപണ വിധേയരായ ഈ പൊലീസുകാരെ അറസ്റ്റ് ചെയ്യണമെന്നാണ് മർദനമേറ്റ സൈനികന്‍റെയും കുടുംബത്തിന്‍റെയും ആവശ്യം. ആദ്യഘട്ട നടപടി എന്ന നിലയിൽ മാത്രം സസ്പെൻഷനെ സ്വാഗതം ചെയ്യുന്നു എന്നാണ് മർദനമേറ്റ വിഘ്നേഷിന്റെ നിലപാട്.

ഗ്രേഡ് എസ്.ഐ ലഗേഷ് ആണ് നട്ടെല്ലിൽ ക്രൂരമായി മർദിച്ചതെന്ന് ഇരുവരും പറയുന്നു. ഇയാൾക്കെതിരെ ഇതുവരെയും നടപടിയുണ്ടായിട്ടില്ല. പൊലീസിനെതിരായ പരാതി പൊലീസ് തന്നെ അന്വേഷിക്കരുതെന്നും അഭിപ്രായവും ഇവർക്കുണ്ട്. ഏതെങ്കിലും സ്വതന്ത്ര ഏജൻസിയെ കൊണ്ട് കേസ് അന്വേഷിപ്പിക്കണം എന്ന ആവശ്യവും ശക്തമാണ്.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News