മിനിമം ബസ് ചാർജ് പത്ത് രൂപ, ഓട്ടോയ്ക്ക് 30; നിരക്ക് വർധനയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം

മാർച്ച് 30ന് ചേർന്ന ഇടതുമുന്നണി യോഗത്തിൽ ബസ് ചാർജ് വർധന സംബന്ധിച്ച് തീരുമാനമായിരുന്നു

Update: 2022-04-20 07:03 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ്, ഓട്ടോ, ടാക്സി നിരക്ക് വർധിപ്പിച്ചു. എൽ.ഡി.എഫ് ശിപാർശക്ക് മന്ത്രിസഭ അംഗീകാരം നൽകി. മിനിമം ബസ് ചാർജ് എട്ടില്‍ നിന്ന് പത്ത് രൂപയാക്കിയാണ് വർധിപ്പിച്ചത്. ഓട്ടോയുടെ മിനിമം നിരക്ക് 25ല്‍ നിന്ന് 30 രൂപയായി ഉയര്‍ത്തി. 1500 സിസിക്ക് മുകളിലുള്ള ടാക്സികളുടെ മിനിമം നിരക്ക് 200 രൂപയില്‍ നിന്ന് 225 രൂപയാക്കി. മെയ് ഒന്ന് മുതലാകും ഉത്തരവ് പ്രാബല്യത്തില്‍ വരുന്നത്.    

മാര്‍ച്ച് 30ന് ചേര്‍ന്ന ഇടതുമുന്നണി യോഗത്തില്‍ ബസ് ചാര്‍ജ് വര്‍ധന സംബന്ധിച്ച് തീരുമാനമായിരുന്നു. എന്നാല്‍ ഉത്തരവ് പുറത്തിറങ്ങിയിരുന്നില്ല. മന്ത്രിസഭ ഇക്കാര്യം പരിഗണിച്ച ശേഷം ഉത്തരവിറക്കിയാല്‍ മതിയെന്നായിരുന്നു മുഖ്യമന്ത്രി നല്‍കിയ നിര്‍ദേശം. 

Full View
Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News