ബസ് ചാർജ് വർധനവ് ഇന്നുണ്ടായേക്കും; ഓട്ടോ ടാക്‌സി നിരക്കും വർധിക്കും

ഇടതുമുന്നണി യോഗം ചാർജ് വർധന ചർച്ച ചെയ്യും

Update: 2022-03-30 01:23 GMT
Editor : Lissy P | By : Web Desk
Advertising

സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കുന്നതിൽ ഇന്ന് തീരുമാനമുണ്ടാകും. നിരക്ക് വർധിപ്പിക്കണമെന്ന ശിപാർശ ഇന്ന് വൈകിട്ട് ചേരുന്ന ഇടത് മുന്നണി യോഗം ചർച്ച ചെയ്യും. ഓട്ടോ,ടാക്‌സി ചാർജ് വർധിപ്പിക്കുന്നതിലും ഇന്ന് തീരുമാനമുണ്ടാകും. മിനിമം ചാർജ് എട്ട് രൂപയിൽ നിന്ന് 12 രൂപയാക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് ബസുടമകള്‍ സംസ്ഥാനത്ത് നാലുദിവസം സ്വകാര്യബസ് സമരവും നടത്തിയിരുന്നു.

രാമചന്ദ്രൻ കമ്മിറ്റി ശിപാർശയുടെ അടിസ്ഥാനത്തിൽ ഗതാഗത വകുപ്പ് തയ്യാറാക്കിയ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറായിരിന്നു. ഇന്ന് ചേരുന്ന ഇടത് മുന്നണി യോഗം ചാർജ് വർധനവിന് അംഗീകാരം നൽകും. ബസിന്റെ മിനിമം ചാർജ് 12രൂപയാക്കണമെന്നാണ് ബസുടമകളുടെ ആവശ്യം.എന്നാൽ പത്ത് രൂപയാക്കാമെന്നാണ് രാമചന്ദ്രൻ കമ്മിറ്റിയുടെ ശിപാർശ.കിലോമീറ്റർ നിരക്ക് ഒരുരൂപ പത്ത് പൈസ ഉയർത്തണം, വിദ്യാർഥികളുടെ നിരക്ക് ആറ് രൂപയാക്കണം തുടങ്ങിയ ആവശ്യങ്ങളുടെ ബസുടമകൾ മുന്നോട്ട് വെച്ചിട്ടുണ്ട്. വിദ്യാർഥി കൺസഷൻ വർധിപ്പിക്കുന്നതിനോട് സർക്കാർ യോജിക്കുമോ എന്നാണ് ഏവരും ഉറ്റ് നോക്കുന്നത്. ഓട്ടോയുടെ മിനിമം നിരക്ക് 25 ൽ നിന്ന് 30 ആക്കിയേക്കും. ശേഷം ഓരോ കിലോമീറ്ററിനും 15 രൂപയുമാക്കി വർധിപ്പിക്കാനാണ് സാധ്യത.

ടാക്‌സിയുടെ മിനിമം നിരക്ക് 175 ൽ നിന്ന് 210 രൂപയാക്കാമെന്നും ശിപാർശയുണ്ട്. 1500 സിസിക്ക് മുകളിലുള്ള ടാക്‌സികളുടെ മിനിമം നിരക്ക് 200 ൽ നിന്ന് 240 ആക്കിയേക്കും.കിലോമീറ്റർ നിരക്ക് 17 രൂപയിൽ നിന്ന് 20 ആയും വർധിപ്പിക്കാനാണ് കമ്മറ്റി ശിപാർശ നൽകിയിട്ടുള്ളത്.സിൽവർ ലൈനുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾ യോഗത്തിൽ ചർച്ചയ്ക്ക് വരും.സർവെ തുടരാൻ സുപ്രിംകോടതി അനുമതി നൽകിയെങ്കിലും കല്ലിടലിനെതിരെ വ്യാപകപ്രതിഷേധം ഉയരുന്നതിൽ സിപിഐയ്ക്ക് ആശങ്കയുണ്ട്. ഇക്കാര്യം അവർ മുന്നണി യോഗത്തിൽ ഉന്നയിക്കുമോ എന്നാണറിയേണ്ടത്.

Full View

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News