കോർപ്പറേഷനിലെ കെട്ടിട നമ്പർ ക്രമക്കേടിൽ രണ്ട് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

തൊഴില്‍ നികുതി വിഭാഗം ക്ലർക്ക് അനിൽകുമാർ, കെട്ടിട നികുതി വിഭാഗം ക്ലർക്ക് എന്‍.പി സുരേഷ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

Update: 2022-06-27 12:23 GMT

കോഴിക്കോട്: കോർപ്പറേഷനിലെ കെട്ടിട നമ്പര്‍ ക്രമക്കേടിൽ രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. തൊഴില്‍ നികുതി വിഭാഗം ക്ലർക്ക് അനിൽകുമാർ, കെട്ടിട നികുതി വിഭാഗം ക്ലർക്ക് എന്‍.പി സുരേഷ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. 

കാരപ്പറമ്പ് കരിക്കാംകുളത്തെ കെട്ടിടത്തിന് നമ്പർ നൽകിയ കേസിൽ രണ്ട് കോർപറേഷൻ ഉദ്യോഗസ്ഥരടക്കം ഏഴുപേരാണ് അറസ്റ്റിലായിരുന്നത്. വ്യാപകമായ അഴിമതി കെട്ടിട നമ്പർ നൽകിയതുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇടനിലക്കാർ വഴിയാണ് വിവിധ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ക്രമക്കേടുകൾ നടത്തിയത്. ലക്ഷക്കണക്കിന് രൂപയുടെ അഴിമതിയാണ് ഓരോ ഇടപാടിലും ഉണ്ടായത്. ക്രമക്കേടിൽ കോർപ്പറേഷന്റെ ആഭ്യന്തര അന്വേഷണ റിപ്പോർട്ട് രണ്ട് ദിവസത്തിനുള്ളിൽ സെക്രട്ടറിക്ക് സമർപ്പിക്കും.

കോഴിക്കോട് കോർപറേഷൻ പരിധിയിൽ കഴിഞ്ഞ ആറുമാസത്തിനിടെ 300 ഓളം കെട്ടിടങ്ങളാണ് ചട്ടവിരുദ്ധമായി ക്രമപ്പെടുത്തിയത്. നിർമാണാനുമതി നൽകുന്ന സോഫ്റ്റ്‌വെയർ പാസ്‌വേഡ് ചോർത്തിയാണ് ഇത്രയും കെട്ടിടങ്ങൾക്ക് അനുമതി നൽകിയതെന്നാണ് വിലയിരുത്തൽ. ആറുമാസത്തിനിടെ ചെറുവണ്ണൂർ സോണൽ ഓഫീസിൽ 260, കോർപറേഷൻ ഓഫീസിൽ 30, ബേപ്പൂർ സോണൽ ഓഫീസിൽ നാലും അനധികൃത നിർമാണങ്ങളാണ് ക്രമവൽക്കരിച്ചത്. കൂടുതൽ ഉദ്യോഗസ്ഥർ ക്രമക്കേടുമായി ബന്ധപ്പെട്ട് പ്രതികളാവാനാണ് സാധ്യത. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News