ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങിക്കുന്ന കരാറുകൾ റദ്ദ് ചെയ്യാനുള്ള ശ്രമങ്ങൾ നടത്തും: വൈദ്യതി മന്ത്രി

''റെഗുലേറ്ററി കമ്മീഷൻ മുന്നോട്ട് വെച്ച നിർദേശങ്ങളെ സ്വാഗതം ചെയ്യുന്നു''

Update: 2022-06-25 11:03 GMT

തിരുവനന്തപുരം: ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങിക്കുന്ന കരാറുകൾ റദ്ദ് ചെയ്യാനുള്ള ശ്രമങ്ങൾ നടത്തുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. കഴിയുന്നത്ര ചെലവ് ചുരുക്കുക, ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങിക്കുന്ന കരാറുകൾ റദ്ദ് ചെയ്യുക തുടങ്ങിയ നീക്കങ്ങളിലുടെ അടുത്ത വർഷത്തെ ചാർജ് വർധനവ് ഇല്ലാതാക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം വൈദ്യതി ബോർഡിന്റെ നിലനിൽപ്പും ജനങ്ങളുടെ പ്രയാസങ്ങൾ കണക്കിലെടുത്തുംകൊണ്ടുള്ള നിർദേശങ്ങളാണ് റെഗുലേറ്ററി കമ്മീഷൻ മുന്നോട്ട് വെച്ചതെന്നും നിർദേശങ്ങളെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം അറിയിച്ചു.

Advertising
Advertising

Full View

2022-23 വർഷത്തെ പുതുക്കിയ നിരക്കാണ് ഇപ്പോൾ പ്രഖ്യാപിച്ചത്. അഞ്ച് വർഷത്തേക്കുള്ള വർദ്ധനവാണ് വൈദ്യുതി ബോർഡ് ആവശ്യപ്പെട്ടതെങ്കിലും കോവിഡ് പ്രതിസന്ധിയുള്ളതിനാൽ ഒരു വർഷത്തെ താരിഫാണ് ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ളതെന്ന് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ അറിയിച്ചു.

ഗാർഹിക ഉപഭോക്താക്കൾക്ക് 50 യൂണിറ്റ് വരെ താരിഫ് വർധനയില്ല. പ്രതിമാസം 150 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് 25 പൈസ വർധിക്കും. 151 മുതൽ 200 യൂണിറ്റ് വരെ 40 പൈസയും വർധിക്കും. എന്നാൽ 40 മുതൽ 50 യൂണിറ്റ് വരെ ഈ നിരക്ക് ഈടാക്കില്ല. പുതുക്കിയ നിരക്ക് പ്രകാരം 40 യൂണിറ്റ് വരെ ബിപിഎൽ വിഭാഗത്തിന് പഴയ നിരക്കിൽ വൈദ്യുതി ഉപയോഗിക്കാം.

അനാഥാലയങ്ങൾ, വൃദ്ധ സദനങ്ങൾ അംഗൻവാടികൾ എന്നിവയ്ക്ക് താരിഫ് വർധനയില്ല. എൻഡോസൾഫാൻ ദുരിത ബാധിതർക്ക് സൗജന്യ നിരക്ക് തുടരും. കൊച്ചി മെട്രോയ്ക്ക് എനർജി ചാർജ് 4.80ൽ നിന്നും 5.10 രൂപ ആക്കി ഉയർത്തും. കൂടാതെ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നത് യൂണിറ്റിന് 5 രൂപയിൽ നിന്ന് 5.50 രൂപയായും വർധിപ്പിക്കും. ഈ വർഷത്തെ കെ.എസ്.ഇ.ബി.യുടെ പ്രവർത്തനം പരിഗണിച്ചാകും അടുത്ത സാമ്പത്തിക വർഷത്തെ നിരക്ക് പ്രഖ്യാപിക്കുക.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - ഫസ്ന പനമ്പുഴ

contributor

Similar News