കേരളത്തിൽ അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലി; തിയതികൾ പ്രഖ്യാപിച്ചു

ഓൺലൈൻ രജിസ്‌ട്രേഷൻ ആഗസ്റ്റ് 1 മുതൽ 30 വരെ നടക്കും

Update: 2022-07-25 10:29 GMT
Editor : Dibin Gopan | By : Web Desk

കൊല്ലം: കേരളത്തിലെ അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലിയുടെ തിയതികൾ പ്രഖ്യാപിച്ചു. നവംബർ 15 മുതൽ 30 വരെ കൊല്ലത്താണ് റാലി നടക്കുക. ഏഴ് തെക്കൻ ജില്ലകളിലെ ഉദ്യോഗാർത്ഥികൾക്കാണ് പങ്കെടുക്കാൻ അവസരം ലഭിക്കുക. എട്ടാം ക്ലാസ് യോഗ്യത ഉള്ളവർക്കാണ് അപേക്ഷിക്കാൻ സാധിക്കുക. ഓൺലൈൻ രജിസ്‌ട്രേഷൻ ആഗസ്റ്റ് 1 മുതൽ 30 വരെ നടക്കും.

കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിലാണ് റിക്രൂട്ട്‌മെന്റ് റാലി സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, എറണാകുളം,ഇടുക്കി എന്നീ ജില്ലകളിലെ യുവാക്കൾക്ക് ഈ റാലിയിൽ പങ്കെടുക്കാം. www.joinindianarmy.nic.in എന്ന വെബ്‌സെറ്റിലാണ് ഓൺലൈനായി രജിസ്‌ട്രേഷൻ ചെയ്യേണ്ടത്.

Advertising
Advertising

അഗ്‌നിവീർ ജനറൽ ഡ്യൂട്ടി, അഗ്‌നിവീർ ടെക്നിക്കൽ, അഗ്‌നിവീർ ട്രേഡ്സ്മെൻ എന്നീ വിഭാഗങ്ങളിലേക്ക് അപേക്ഷിക്കാൻ പത്താംക്ലാസ് പാസായിരിക്കണം, അഗ്‌നിവീർ കാറ്റഗറിയിലേക്ക് അപേക്ഷിക്കാൻ എട്ടാം ക്ലാസ് യോഗ്യത മതി.

അഗ്‌നിവീർ ക്ലർക്ക്/സ്റ്റോർ കീപ്പർ ടെക്നിക്കൽ എന്നീ വിഭാഗങ്ങൾ സേനയിൽ എൻറോൾ ചെയ്യുന്നതിനാണ് റാലി സംഘടിപ്പിക്കുന്നത്. ആർമിയിൽ നിർദിഷ്ട വിഭാഗങ്ങളിൽ ചേരുന്നതിനുള്ള പ്രായം, വിദ്യാഭ്യാസ യോഗ്യത, മറ്റ് മാനദണ്ഡങ്ങൾ എന്നിവയുടെ വിശദാംശങ്ങൾ 2022 ഓഗസ്റ്റ് 1-ന് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന വിജ്ഞാപനത്തിൽ നൽകും.

രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥിയുടെ അഡ്മിറ്റ് കാർഡുകൾ 2022 നവംബർ 01 മുതൽ 10 വരെ അവരുടെ ഇമെയിലിലേക്ക് അയക്കും.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News