റാപ്പർ വേടന്റെ തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി

ഹിൽപാലസ് പൊലീസ് നടത്തിയ പരിശോധനയിലാണ് അഞ്ച് ഗ്രാം കഞ്ചാവ് പിടികൂടിയത്

Update: 2025-04-28 12:25 GMT

കൊച്ചി: വേടൻ എന്നറിയപ്പെടുന്ന റാപ്പർ ഹിരൺ ദാസിന്‍റെ കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നും കഞ്ചാവ് കണ്ടെത്തി. ആറ് ഗ്രാം കഞ്ചാവാണ് തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിൽ നിന്നും കണ്ടെടുത്തത്. വേടന്‍റെ മാലയിലെ ലോക്കറ്റ് പുലിപ്പല്ലാണെന്ന സ്ഥിരീകരണം വന്നതോടെ വനംവകുപ്പും കേസെടുക്കാനുളള തയാറെടുപ്പിലാണ്.

ഇന്ന് രാവിലെ 11 മണിയോടെയാണ് ലഹരിവസ്തുക്കൾ ഉണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് പൊലീസിന്‍റെ പരിശോധന. വേടനോടൊപ്പം എട്ടു സുഹൃത്തുക്കളും ഫ്ലാറ്റിൽ ഉണ്ടായിരുന്നു. ആറ് ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് വേടന്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. മുഴുവൻ ആളുകളുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

Advertising
Advertising

അതിനിടെ വേടന്‍ ധരിച്ച മാലയിലെ ലോക്കറ്റ് പുലിപ്പല്ല് ആണെന്ന സംശയമുയര്‍ന്നു. പരിശോധനയില്‍ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. തായ്‍ലാൻഡിൽ നിന്ന് കൊണ്ടുവന്നതാണെന്നാണ് വേടന്‍റെ മൊഴി. സംഭവത്തില്‍ വനംവകുപ്പും ഉടന്‍ കേസെടുക്കും. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഇടുക്കിയില്‍ നടക്കേണ്ട സര്‍ക്കാരിന്‍റെ വാര്‍ഷിക പരിപാടിയില്‍ നിന്ന് വേടന്‍റെ പരിപാടി സംഘാടകര്‍ റദ്ദാക്കി.

Full View


Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News