ആശുപത്രിയിലെത്താൻ വെറും രണ്ടുമിനിറ്റ്, ആ നിമിഷത്തിനുള്ളില്‍ തീ കാറിനെ വിഴുങ്ങി; ഞെട്ടൽമാറാതെ ദൃക്‌സാക്ഷികൾ

പ്രസവവേദനയെ തുടര്‍ന്ന് ആശുപത്രിയിലേക്ക് പോകും വഴിയായിരുന്നു അപകടം

Update: 2023-02-02 07:38 GMT
Editor : ലിസി. പി | By : Web Desk

കണ്ണൂർ: കണ്ണൂരിൽ കാർ കത്തി പൂര്‍ണ ഗർഭിണിയും ഭർത്താവും വെന്തു മരിച്ച സംഭവം ഞെട്ടലോടെയാണ് കേരളം കേട്ടത്. പ്രസവ വേദനയെതുടർന്നാണ് റീഷ (26) യും പ്രജിത്ത് (35)  കുടുംബവും കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് പുറപ്പെട്ടത്. ആശുപത്രിയിലെത്താൻ വെറും രണ്ടുമിനിറ്റ് മാത്രം ബാക്കിയുള്ളപ്പോഴാണ് കാർ കത്തിയമർന്നത്. ആശുപത്രിയിലേക്കെത്താൻ ഏതാണ്ട് നൂറുമീറ്റർ മാത്രം ബാക്കി നിൽക്കെയാണ് അപകടം. കുട്ടി അടക്കം ആറുപേരായിരുന്നു കാറിലുണ്ടായിരുന്നത്.

ആദ്യം കാറിൽ നിന്ന് ചെറിയ പുക ഉയരുകയായിരുന്നു. ആ സമയത്ത് പിറകിലെ സീറ്റിലിരുന്നവർ ഡോർ തുറന്ന് പുറത്തേക്കിറങ്ങി. എന്നാൽ അപ്പോഴേക്കും ഡ്രൈവർ സീറ്റിന്റെ സൈഡിൽ നിന്ന് തീ ഉയരുകയായിരുന്നു. സീറ്റ് ബെൽറ്റ് ധരിച്ചിരുന്നതിനാൽ മരിച്ച റീഷക്കും ഭർത്താവിനും പെട്ടന്ന് കാറിൽ നിന്ന് ഇറങ്ങാനായില്ല. നിമിഷങ്ങൾക്കുള്ളിൽ തീ കാറിനെ വിഴുങ്ങുകയും ചെയ്തു. കാറിന് തീപിടിക്കുന്നത് കണ്ട് ഓടിക്കൂടിയ നാട്ടുകാർക്ക് പോലും ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയായിരുന്നു.

Advertising
Advertising

കാർ കത്തുന്ന വിവരമറിഞ്ഞ് തൊട്ടടുത്തുണ്ടായ ഫയർഫോഴ്‌സ് ഓഫീസിൽ നിന്നും ഉദ്യോഗസ്ഥർ എത്തിയെങ്കിലും പ്രസീതയെയും ഭർത്താവിനെയും രക്ഷിക്കാനായില്ല.കാറില്‍ നിന്ന് ഗുരുതരമായി പൊള്ളലേറ്റ നിലയിലായിരുന്നു ഫയര്‍ ഫോഴ്സ് പുറത്തെടുത്തത്. എന്നാല്‍ അപ്പേഴേക്കും ഇരുവരും മരിച്ചിരുന്നതായും ദൃക്സാക്ഷികള്‍ പറയുന്നു.

കാറിന്റെ പിറകിലിരുന്നവരും നാട്ടുകാരും നിലവിളിക്ക് അങ്ങോട്ടും ഇങ്ങോട്ടും ഓടുന്ന വേദനിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. മാരുതി സുസൂക്കിയുടെ എസ്പ്രസോ കാറാണ് അപകടത്തില്‍പ്പെട്ടത്. ഭർത്താവും ഭാര്യയും വാഹനത്തിന്റെ മുൻസീറ്റിലും ബന്ധുക്കൾ വാഹനത്തിന്റെ പിൻസീറ്റിലായിരുന്നു ഇരുന്നത്. അപകടമുണ്ടായപ്പോൾ കാറിന്റെ പിൻസീറ്റിലിരുന്ന ആളുകളെ പെട്ടെന്ന് തന്നെ രക്ഷപ്പെടുത്തി. എന്നാൽ തീ പടർന്നതോടെ കാറിന്റെ മുൻ ഡോറുകൾ ലോക്കായി പോവുകയായിരുന്നു. 

Full View



Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News