' ക്ഷേത്രദർശനത്തിനെന്നു പറഞ്ഞ്‌ കാർ വാടകക്കെടുത്തത് ബി.ജെ.പി പ്രവർത്തകൻ രമേശ്': അലിയാർ

കൃപേഷിന്റെ പേരിലുള്ള കാർ വാടകക്ക് നൽകുന്നത് അലിയാരാണ്

Update: 2022-04-16 06:47 GMT
Editor : ലിസി. പി | By : Web Desk

പാലക്കാട്: ക്ഷേത്രദർശനത്തിന് പോകുമെന്ന് പറഞ്ഞാണ് ബി.ജെ.പി പ്രവർത്തകനായ രമേശ് കാറ് കൊണ്ടുപോയതെന്ന് കാർ വാടകക്ക് നല്‍കുന്ന  അലിയാർ. എലപ്പുള്ളിയിൽ പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിന്റെ കൊലപാതകികൾ സഞ്ചരിച്ചിരുന്ന കാർ കൃപേഷിന്റെ പേരിലാണ് വാങ്ങിയതെങ്കിലും രണ്ടുവർഷമായി കാർ ഉപയോഗിക്കുന്നത് അലിയാരാണ്.    KL 9 AQ 7901 മാരുതി അൾട്ടോ കാറാണ്കൊലപാതകികള്‍ ഉപയോഗിച്ചത്. കൊലപാതകത്തിന്  ശേഷം ഈ കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

'രമേശിനെ സ്ഥിരമായി കാണുന്നതാണ്. മുമ്പും ഇത്തരത്തിൽ വാഹനം കൊണ്ടുപോയിട്ടുണ്ട്. ഇന്നലെ രാവിലെ ഒമ്പതേ മുക്കാലിനാണ് കാർ നൽകിയത്. കൊലപാതകം നടന്ന ശേഷം മറ്റുള്ളവർ പറഞ്ഞപ്പോഴാണ് കാർ അവർ ഉപയോഗിച്ചതായി അറിയുന്നത്. അതിന് ശേഷം അവരെ വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫായിരുന്നു. ഉച്ചക്ക് ഒരുമണി മുതൽ അവരെ ഫോൺ വിളിച്ചുകൊണ്ടിരിക്കുയാണ്.രമേശിന്റെ ഫോട്ടോയും ഫോൺ നമ്പറും സംസാരിച്ചതിന്റെ റെക്കോർഡും കയ്യിലുണ്ട്. പൊലീസ് വന്നപ്പോൾ ഇതെല്ലാം കൊടുത്തിട്ടുണ്ട്. കുടുംബത്തോടൊപ്പം വിഷുവിന് അമ്പലത്തിൽ പോകണം എന്ന് പറഞ്ഞാണ് കാർ കൊണ്ടുപോയത്. മുമ്പും ഇത്തരത്തിൽ കാർ കൊണ്ടുപോയിരുന്നു.രമേശൻ കൊല്ലപ്പെട്ട സുബൈറിന്റെ അയൽവാസിയാണ്.കാറിന്‍റെ ആര്‍.സി  ഉടമ കൃപേഷ് എന്റെ കൂടെ ഡ്രൈവറായി ജോലി ചെയ്തിരുന്നു.അന്ന് അവന്റെ പേരിലാണ് കാർ എടുത്തതെന്നും' അലിയാർ പറഞ്ഞു. കാർ ദിവസവാടകക്ക് നൽകുന്നയാളാണ് അലിയാർ. പ്രതികൾ ഉപയോഗിച്ച കാർ കഞ്ചിക്കോട് ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിക്ക് ശേഷമാണ്  കണ്ടെത്തിയത്. 

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News