ചരക്കുകപ്പൽ തീപിടിത്തം; കപ്പലിലെ തീയണക്കാനുള്ള ശ്രമം തുടരുന്നു
കപ്പൽ പത്ത് ഡിഗ്രിയിൽ അധികം ചരിഞ്ഞു. നാലുപേരെ ഇനിയും കണ്ടെത്താനായിട്ടില്ല.
കോഴിക്കോട്: ബേപ്പൂരിൽ നിന്നും 162 കിലോമീറ്റർ അകലെ പുറം കടലിൽ അപകടത്തിൽ പെട്ട സിംഗപ്പൂർ കപ്പൽ ഇപ്പോഴും കത്തിക്കൊണ്ടിരിക്കുകയാണ്. അപകടം നടന്ന് 42 മണിക്കൂർ ആകുമ്പോഴും തീ നിയന്ത്രണ വിധേയമാക്കാനായിട്ടില്ല. കപ്പൽ പത്ത് ഡിഗ്രിയിലേറെ ചരിഞ്ഞിട്ടുമുണ്ട്. കോസ്റ്റ് ഗാർഡിന്റെ രണ്ട് കപ്പലുകൾ അമ്പത് മീറ്റർ അകലെ നിന്നും വെള്ളം പമ്പ് ചെയ്യുന്നുണ്ടെങ്കിലും തീയണക്കാനായിട്ടില്ല.
കപ്പലിൽ നിന്നും കാണാതായ നാല് പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. കടലിൽ വീണ കണ്ടെയ്‌നറുകൾ മറ്റു കപ്പലുകളുടെ പ്രൊപ്പല്ലറുകളിൽ ഇടിക്കുമോ എന്ന ആശങ്കയുണ്ട്. കൊളംബോയിൽ നിന്നും പുറപ്പെട്ട കപ്പലിൽ ഞായറാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായത്. കപ്പലിൽ നിന്നും രക്ഷപ്പെടുത്തിയ പതിനെട്ട് പേരെ മംഗളൂരുവിലെത്തിച്ചു ചികിത്സ നൽകി. ചികിത്സയിലുള്ള രണ്ടു പേരുടെ നില ഗുരുതരമാണ്.
watch video: