മദ്യപിച്ച് വാഹനമോടിച്ചതിന് സ്പെഷ്യൽ എസ്ഐയും നടനുമായ ശിവദാസനെതിരെ കേസ്

മട്ടന്നൂർ പൊലീസാണ് ശിവദാസനെതിരെ കേസെടുത്തത്

Update: 2025-12-15 07:10 GMT
Editor : Jaisy Thomas | By : Web Desk

കണ്ണൂര്‍: മദ്യപിച്ച് വാഹനമോടിച്ചതിന് കണ്ണൂരിൽ പൊലീസുകാരനെതിരെ കേസ്. സ്പെഷ്യൽ ബ്രാഞ്ച് എസ്ഐയും സിനിമാതാരവുമായ പി.ശിവദാസനെതിരെയാണ് കേസ്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 10.45 ഓട് കൂടിയാണ് സംഭവം. എടയന്നൂരിൽ ശിവദാസൻ ഓടിച്ച കാർ മതിലിൽ ഇടിച്ച ശേഷം പിറകിലുണ്ടായിരുന്ന കാറിലും ഇടിച്ചാണ് അപകടം. പൊലീസ് നടത്തിയ പരിശോധനയിൽ ശിവദാസൻ മദ്യപിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് മട്ടന്നൂർ പൊലീസ് ശിവദാസനെതിരെ കേസെടുത്തത്.

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെയാണ് ശിവദാസ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. ചിത്രത്തിലെ പൊലീസ് കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് ഓട്ടര്‍ഷ, ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ , ഫ്രഞ്ച് വിപ്ലവം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News