വർഗീയ പ്രചരണം നടത്തിയെന്ന് പരാതി; ഡി.വൈ.എഫ്.ഐ നേതാവിനെതിരെ കേസ്

ഷാഫി പറമ്പിലിനെയും മുസ്‍ലിം സമുദായത്തെയും അധിക്ഷേപിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിട്ടെന്ന പരാതിയിലാണ് കേസ്

Update: 2024-04-23 07:24 GMT

പി.കെ അജീഷ്

കോഴിക്കോട്: വർഗീയ പ്രചരണം നടത്തിയതിന് വടകരയിൽ ഡി.വൈ.എഫ്.ഐ നേതാവിനെതിരെ കേസ്. ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാനകമ്മറ്റിയംഗം പി.കെ അജീഷിനെതിരെ പേരാമ്പ്ര പൊലീസാണ് കേസെടുത്തത്. കലാപത്തിന് പ്രേരണയുണ്ടാക്കുന്ന പ്രചരണം ഐ പി സി 153 ചുമത്തിയാണ് കേസ്. ഷാഫി പറമ്പിലിനെയും മുസ്‍ലിം സമുദായത്തെയും അധിക്ഷേപിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിട്ടെന്ന പരാതിയിലാണ് കേസ്.

വടകര സ്ഥാനാർഥി ഷാഫി പറമ്പിലിനേയും മുസ്‌ലിം സമുദായത്തേയും അധിക്ഷേപിക്കുന്ന രീതിയിലുള്ള പോസ്റ്റുകൾ ഇട്ടുകൊണ്ട് സമൂഹത്തിൽ രാഷ്ട്രീയ വിഭാഗങ്ങൾ തമ്മിൽ സ്പർദ്ധയും, കലഹവും ഉണ്ടാക്കുന്ന രീതിയിൽ പ്രചരിപ്പിച്ചു എന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. യുഡിഎഫിന്‍റെ പരാതിയിലാണ് കേസ്. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News