വ്യാജരേഖ ഉണ്ടാക്കി തട്ടിപ്പ്; കണ്ണൂർ പാനൂരിലെ ന​ഗരസഭ ഉദ്യോ​ഗസ്ഥനെതിരെ പൊലീസ് കേസെടുത്തു

മിനുട്സ് തിരുത്തി താത്ക്കാലിക ജീവനക്കാരിയെ സ്ഥിരപ്പടുത്താൻ വ്യാജ രേഖ ഉണ്ടാക്കിയെന്ന നഗരസഭ സെക്രട്ടറിയുടെ പരാതിയിലാണ് കേസ്

Update: 2025-10-30 07:31 GMT

കണ്ണൂർ: കണ്ണൂരിലെ പാനൂരിൽ ന​ഗരസഭ ഉദ്യോ​ഗസ്ഥനെതിരെ കേസ്. താത്ക്കാലിക ജീവനക്കാരിയെ സ്ഥിരപ്പെടുത്താൻ വ്യാജ രേഖ ഉണ്ടാക്കിയെന്ന് പരാതിയിലാണ് കേസ്. ന​ഗരസഭയിലെ മുൻ ക്ലർക് ഇ.പി അശോകനെതിരെയാണ് പാനൂർ പൊലീസ് കേസെടുത്തത്.

മിനുട്സ് തിരുത്തി താത്ക്കാലിക ജീവനക്കാരിയെ സ്ഥിരപ്പടുത്താൻ വ്യാജ രേഖ ഉണ്ടാക്കിയെന്ന നഗരസഭ സെക്രട്ടറിയുടെ പരാതിയിലാണ് കേസ്. 2021 ജനുവരി 29നാണ് പാനൂർ ന​ഗരസഭയിൽ ക്രമക്കേട് നടന്നത്.

നേരത്തെ ഇയാൾക്കെതിരെ ആരോപണം ഉയർന്നതോടെ പാനൂർ ന​ഗരസഭയിൽ നിന്ന് മട്ടന്നൂർ ന​ഗരസഭയിലേക്ക് സ്ഥലംമാറ്റിയിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോ​ഗമിക്കുന്നു. 

Full View

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

By - Web Desk

contributor

Similar News