ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയെ അധിക്ഷേപിച്ചു; സ്വകാര്യ ബസ് ഡ്രൈവര്‍ക്കെതിരെ കേസ്

കോഴിക്കോട്- കണ്ണൂർ റൂട്ടിലെ സ്വകാര്യ ബസ് ഡ്രൈവർക്കെതിരെയാണ് കേസ്

Update: 2021-09-21 06:35 GMT

ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയെ അധിക്ഷേപിച്ചെന്ന പരാതിയിൽ സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ കേസ്. കോഴിക്കോട്- കണ്ണൂർ റൂട്ടിലെ സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ നടക്കാവ് പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. രണ്ടു ദിവസം മുന്‍പ് പൊയിൽക്കാവ് നിന്നും വെസ്റ്റ്ഹില്ലിലേക്ക് യാത്ര ചെയ്യുമ്പോൾ ബസ് ഡ്രൈവർ അസഭ്യം പറഞ്ഞെന്നാണ് പരാതി.

ബിന്ദു അമ്മിണി ഫേസ്ബുക്കില്‍ കുറിച്ചത്

സുപ്രീം കോടതി ഉത്തരവ് പ്രകാരം പ്രൊട്ടക്ഷൻ ഉത്തരവ് ഉള്ള ആളാണ്‌ ഞാൻ. പക്ഷെ എന്ത് കാര്യം. ദലിത്‌ ആയാൽ മറ്റൊരു നീതി. ഒരേ ഉത്തരവിൽ ഒരാൾക്ക് സംരക്ഷണം നൽകുന്ന കേരള പോലീസ്. എനിക്ക് സംരക്ഷണം നൽകാത്തതിന് കാരണം എന്‍റെ ദലിത്‌ ഐഡന്‍റിറ്റി തന്നെ എന്ന്‌ ഞാൻ കരുതുന്നതിൽ തെറ്റുണ്ടോ?

Advertising
Advertising

കണ്ണൂർ കോഴിക്കോട് ലിമിറ്റഡ് സ്റ്റോപ്പ്‌ ബുസുകാർ ഇതാദ്യമായി അല്ല എന്നോട് ഇങ്ങനെ ഒക്കെ പെരുമാറുന്നത്. ഞാൻ കയറിയത് കൊണ്ടു നിറയെ യാത്രക്കാർ ഉള്ള ബസ് ട്രിപ്പ് മുടക്കിയ അനുഭവം കോഴിക്കോട് നിന്നും ഉണ്ടായിട്ടുണ്ട്. എക്സാം ഡ്യൂട്ടിക്കും മറ്റും പോകാൻ നിൽക്കുന്ന പലദിവസങ്ങളിലും പോയിൽക്കാവ് സ്റ്റോപ്പിൽ നിന്നും എന്നെ കയറ്റാതെ ലിമിറ്റെഡ് സ്റ്റോപ്പ്‌ ബസ് പോയിട്ടുണ്ട്. ചില ബസുകൾ നിർത്താനായി സ്ലോ ചെയ്തു ഞാനാണെന്ന് മനസ്സിലാകുമ്പോൾ പെട്ടെന്നു മുന്നോട്ട് എടുത്തു പോയിട്ടുണ്ട്.

ഇന്ന് രാത്രി ഏകദേശം എട്ടു മണിയോടെ പൊയിൽക്കാവ് സ്റ്റോപ്പിൽ നിന്നും Zain എന്ന ബസിൽ കയറി. ബസിന്‍റെ നമ്പർ KL46M3355 എന്ന നമ്പറിലുള്ള ബസിന്‍റെ ഡ്രൈവർ കയ്യിൽ രാഖി ഒക്കെ കെട്ടിയ ഒരാൾ ആയിരുന്നു. ഞാൻ കയറിയപ്പോൾ തന്നെ അയാൾ എന്നെ ശ്രദ്ധിച്ചിരുന്നു. വെങ്ങളം എത്തിയപ്പോൾ രണ്ടു യാത്രക്കാർ എന്‍റെ സീറ്റിന് സമീപം വന്നിരുന്നു. ഡ്രൈവർ ആ സ്ഥാനത്ത്‌ ആരോടെന്ന പോലെ ഒരു ചോദ്യം. ഈ വർഷവും ശബരിമല പോകുന്നോ. ചോദ്യം പരിഹാസത്തോടെ. എന്നിട്ട് അശ്ലീല ചുവയോടെ എന്നെ ഒരു നോട്ടവും.

അതുകഴിഞ്ഞ് വെസ്റ്റ് ഹിൽ എത്തിയപ്പോഴാണ് പ്രശ്നം ഉണ്ടാവുന്നത്. ഇറങ്ങണം എന്നുപറഞ്ഞിട്ടും ബസ് നിർത്താതെ വളരെ ദൂരം കഴിഞ്ഞാണ് ബസ് നിർത്താൻ ഡ്രൈവർ തയ്യാറായത്. അതിനിടയിൽ എന്നെ അയാൾ തെറിയും പറഞ്ഞു. ഡ്രൈവർക്കെതിരെ ഞാൻ നടക്കാവ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News