സ്വപ്ന സുരേഷിന്‍റെ ആരോപണങ്ങള്‍ക്ക് ശേഷം ക്രമസമാധാന പ്രശ്നമുണ്ടായെന്ന് പരാതി; വീണ്ടും കേസ്

പാലക്കാട് കസബ പൊലീസാണ് കേസ് എടുത്തത്.

Update: 2022-06-14 01:44 GMT

പാലക്കാട്: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെതിരെ വീണ്ടും കേസ്. കലാപ ആഹ്വാന ശ്രമം, വ്യാജരേഖ ചമയ്ക്കൽ, ഐടി വകുപ്പ് എന്നിവ ഉൾപ്പെടുത്തിയാണ് കേസ്. പാലക്കാട് കസബ പൊലീസാണ് കേസ് എടുത്തത്. സി.പി.എം നേതാവും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ പാലക്കാട് നിയോജക മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുമായിരുന്ന അഡ്വക്കറ്റ് സി.പി പ്രമോദിന്റെ പരാതിയിലാണ് പാലക്കാട് കസബ പൊലീസ് കേസ് എടുത്തത്. സ്വപ്നയുടെ പ്രതികരണത്തിന് ശേഷം സംസ്ഥാനത്ത് ആകെ ക്രമസമാധാനപ്രശ്നമുണ്ടായെന്ന് പരാതിയിൽ പറയുന്നു.

അതേസമയം സ്വപ്ന സുരേഷ് പ്രതിയായ ഗൂഢാലോചനാക്കേസിൽ പൊലീസ് അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഷാജ് കിരണും സുഹൃത്ത് ഇബ്രാഹിമും നൽകിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഗൂഢാലോചനയിൽ കുടുക്കുകയായിരുന്നുവെന്ന് ആരോപിച്ചാണ് ഹരജി. സ്വപ്നയുമായി നടത്തിയ സൗഹൃദ സംഭാഷണം റെക്കോഡ് ചെയ്ത് ഓഡിയോ ക്ലിപ്പിൽ കൃത്രിമത്വം കാണിച്ച് പുറത്തുവിട്ടെന്നും ഹരജിയിൽ പറയുന്നു . സംസ്ഥാന പൊലീസ് മേധാവിക്കും ഇരുവരും പരാതി നൽകിയിട്ടുണ്ട്. അന്വേഷണവുമായി സഹകരിക്കുമെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു.

Advertising
Advertising

ഗൂഢാലോചനാ കേസിലെ എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന സുരേഷും ഹൈക്കോടതിയെ സമീപിച്ചു. മുഖ്യമന്ത്രിയടക്കം തെരുവിൽ ഭീഷണിപ്പെടുത്തുന്നുവെന്ന് സ്വപ്ന സുരേഷ് കോടതിയിൽ പറഞ്ഞു. നിയമപരമായി നൽകിയ രഹസ്യ മൊഴിയുടെ പേരിൽ തെരുവിൽ വെല്ലുവിളിക്കുന്നുവെന്നാണ് ആരോപണം. സ്വപ്ന നല്‍കിയ രഹസ്യമൊഴി കോടതി ഇ.ഡിക്ക് കൈമാറി.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News