സി​ഗ്നലിൽ കാറിന്റെ ​ഗ്ലാസ് വൃത്തിയാക്കുന്നത് തടഞ്ഞ യുവതിയോട് മോശമായി പെരുമാറി; രാജസ്ഥാന്‍ സ്വദേശിക്കെതിരെ കേസ്

കണ്ണൂർ ടൗൺ പൊലീസാണ് കേസെടുത്തത്

Update: 2025-10-06 06:48 GMT
Editor : ലിസി. പി | By : Web Desk

കണ്ണൂർ: വാഹന യാത്രക്കാരെ ശല്യം ചെയ്ത രാജസ്ഥാൻ സ്വദേശിക്കെതിരെ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു. കാൽടെക്സ് സിഗ്നൽ ജംഗ്ഷനിൽ വാഹന യാത്രക്കാരെ ശല്യം ചെയ്തയാള്‍ക്കെതിരെയാണ് കേസ്.

രാജസ്ഥാൻ സ്വദേശിയായ ബോജ് രാജ് ബഗ്ദി  ( 19) കാൽടെക്സ് ഗാന്ധി സർക്കിളിൽ സ്റ്റോപ്പ് സിഗ്നൽ തെളിയുന്ന സമയത്ത് നിർത്തിയിരുന്ന വാഹനങ്ങളുടെ ഗ്ലാസ് അനുവാദമില്ലാതെ വൃത്തിയാക്കുകയും, വേണ്ടെന്ന് പറയുന്ന യാത്രക്കാരോട് മോശമായി പെരുമാറുകയും ചെയ്തെന്നാണ് കേസ്. എൽ ഐ സി ജീവനക്കാരിയായ ശ്രീലതക്ക് നേരെ ആയിരുന്നു കാൽടെക്സിലെ സിഗ്നലിൽ വച്ച് ഉത്തരേന്ത്യന്‍ സംഘം അപമര്യാദയായി പെരുമാറിയത്. ശ്രീലത മൊബൈലിൽ ചിത്രീകരിച്ച ദൃശ്യങ്ങൾ അടക്കം കണ്ണൂർ ടൗൺ പൊലീസിൽ പരാതി നൽകുകയായിരുന്നു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News