നടിയെ ആക്രമിച്ച കേസ്; കാവ്യാ മാധവനെ ചോദ്യം ചെയ്യാൻ സർക്കാർ അനുമതി കാത്ത് ക്രൈംബ്രാഞ്ച്

സാക്ഷികളെ സ്വാധീനിക്കാനാണോ ദിലീപ് വിദേശയാത്ര നടത്തിയതെന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്

Update: 2022-03-31 01:07 GMT

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവനെ ചോദ്യം ചെയ്യും. ഇതിനായി സർക്കാർ അനുമതി തേടിയിരിക്കുകയണ് ക്രൈംബ്രാഞ്ച്. അടുത്തയാഴ്ച കാവ്യയെ ചോദ്യം ചെയ്യാനാണ് നീക്കം. സാക്ഷികളെ സ്വാധീനിക്കാനാണോ ദിലീപ് വിദേശയാത്ര നടത്തിയതെന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്.

വധഗൂഢാലോചന കേസ് എഫ്.ഐ.ആർ റദ്ദാക്കണം എന്ന ദിലീപിന്റെ ഹരജി തീർപ്പായ ശേഷം കൂടുതൽ പേരെ ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ സഹോദരൻ അനൂപിനെയും സഹോദരി ഭർത്താവ് സുരാജിനെയുമാണ് അടുത്തതായി ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്. ദിലീപിന് മുൻപിൽ ക്രൈംബ്രാഞ്ച് ഹാജരാക്കിയ പല തെളിവുകളിലും ഇവരുടെ സാന്നിധ്യം ഉണ്ടായിരുന്നതിനാലാണ് ചോദ്യം ചെയ്യൽ. ഇവർക്ക് ശേഷമാകും കാവ്യാ മാധവനെ ചോദ്യം ചെയ്യുക.

Advertising
Advertising

രണ്ടു കേസുകളിലും നിർണായക സാക്ഷിയാണ് കാവ്യ. എന്നാൽ സ്ത്രീ എന്ന പരിഗണന നൽകി സർക്കാർ അനുമതിയോടെ ചോദ്യം ചെയ്യാനാണ് തീരുമാനം. ഇതിനായി സർക്കാർ അനുമതിക്കായുള്ള കാത്തിരിപ്പിലാണ് ക്രൈം ബ്രാഞ്ച്. 

നടിയെ ആക്രമിച്ച കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ വേണ്ടിയായിരുന്നോ ദിലീപ് വിദേശയാത്ര നടത്തിയതെന്നും അന്വേഷിക്കും. ഇതിന് ഇറാൻ സ്വദേശിയുടെ സഹായം ലഭിച്ചിരുന്നോ എന്നതും അന്വേഷണ വിധേയമാണ്. ഗുൽഷൻ എന്ന് പേരുള്ള ഇയാളെ ദുബായിൽ വെച്ച് കണ്ടിരുന്നോ എന്ന ചോദ്യത്തിന് കണ്ടിരിക്കാം എന്നായിരുന്നു ദിലീപ് മറുപടി നൽകിയത്. ഈ കൂടിക്കാഴ്ചയെ കുറിച്ചും അന്വേഷണം നടക്കുകയാണ്.

Full View
Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News