നടിയെ ആക്രമിച്ച കേസ്; വിചാരണ പൂർത്തിയാക്കാൻ കോടതി കൂടുതൽ സമയം തേടി

സുപ്രീം കോടതി 2021 ആഗസ്തില്‍ നടപടികൾ പൂർത്തിയാക്കാൻ ആവശ്യപ്പെട്ടിരുന്നു

Update: 2021-07-22 02:05 GMT

നടിയെ അക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ കോടതി കൂടുതൽ സമയം തേടി. കേസ് പരിഗണിക്കുന്ന സ്പെഷ്യൽ ജഡ്ജി ഹണി എം. വർഗീസ് സുപ്രീം കോടതിയിൽ കത്ത് നൽകി. സുപ്രീം കോടതി 2021 ആഗസ്തില്‍ നടപടികൾ പൂർത്തിയാക്കാൻ ആവശ്യപ്പെട്ടിരുന്നു. കോവിഡ് മൂലം നടപടികൾ തടസപ്പെട്ടെന്ന് വിചാരണ കോടതി കത്തിൽ പറയുന്നു.

എന്നാൽ കൊവിഡ് രണ്ടാം തരംഗത്തെത്തുടർന്ന് മേയിൽ ആഴ്ചകളോളം കോടതി അടച്ചിടേണ്ട സാഹചര്യമുണ്ടായെന്നും വിചാരണ പ്രതീക്ഷിച്ച വേഗത്തിൽ നീങ്ങിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് വീണ്ടും അപേക്ഷ നൽകിയത്. കേസില്‍ മുന്നൂറിലധികം സാക്ഷികളാണ് ഉള്ളത്. 2017 ഫെബ്രുവരിയിലായിരുന്നു കൊച്ചിയില്‍ നടി അക്രമത്തിനിരയാകുന്നത്. കേസിലെ എട്ടാം പ്രതിയാണ് ദിലീപ്.

Tags:    

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News