കണ്ണൂരിൽ ബിജെപി നേതാവിന്റെ വീടിനുനേരെ ബോംബെറിഞ്ഞ കേസ്; സിപിഎം പ്രവർത്തകൻ പിടിയിൽ

കണ്ണപുരം സ്വദേശി രജീഷാണ് പിടിയിലായത്

Update: 2025-10-13 15:33 GMT

Photo|Special Arrangement

കണ്ണൂർ: കണ്ണൂരിൽ ബിജെപി നേതാവിന്റെ വീടിനു നേരെ ബോംബെറിഞ്ഞ കേസിൽ സിപിഎം പ്രവർത്തകൻ അറസ്റ്റിൽ. കണ്ണപുരം സ്വദേശി രജീഷാണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ രജീഷിനെ റിമാൻഡ് ചെയ്തു.

ഒക്ടോബർ രണ്ട് വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ബിജെപി കല്യാശേരി മണ്ഡലം ജനറൽ സെക്രട്ടറി കെ.ബിജുവിന്റെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. സിപിഎം പ്രവർത്തകരാണ് ബോംബെറിഞ്ഞതെന്ന് ബിജെപി നേരത്തെ തന്നെ ആരോപിച്ചിരുന്നു.

ബോംബേറിൽ ബിജുവിന്റെ വീടിന്റെ മുൻഭാഗത്ത് നാശനഷ്ടമുണ്ടായി. ജനൽ ചില്ലുകൾ തകർന്നു. ഭിത്തിക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സംഭവം നടക്കുമ്പോൾ ബിജുവും അച്ഛനും അമ്മയുമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. ഫ്‌ളക്‌സ് നശിപ്പിച്ചതുമായി ബന്ധപ്പെട്ട ബിജെപി-സിപിഎം പ്രവർത്തകർ തമ്മിൽ തർക്കം നടന്നിരുന്നു.

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News