പൊലീസിന്റെ വയർലെസ് സന്ദേശം ചോർത്തിയ കേസ്: ഷാജൻ സ്‌കറിയ സ്റ്റേഷനില്‍ ഹാജരായി

തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലാണ് ഹാജരായത്

Update: 2023-09-01 07:30 GMT
Editor : Lissy P | By : Web Desk

തിരുവനന്തപുരം: പൊലീസിന്റെ വയർലെസ് സന്ദേശങ്ങൾ ചോർത്തി യൂട്യൂബ് വഴി പ്രചരിപ്പിച്ചെന്ന കേസിൽ മറുനാടൻ മലയാളി ഉടമ ഷാജൻ സ്‌കറിയ ഹാജരായി. തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലാണ് ഹാജരായത്.ആലുവ പൊലീസും സ്റ്റേഷനിലെത്തി.

വയർലസ് ചോർത്തലുമായി ബന്ധപ്പെട്ട് ആലുവ പോലീസും കേസെടുത്തിരുന്നു.  പൊലീസിന്റെ വയർലെസ് സന്ദേശങ്ങൾ ചോർത്തിയെന്നാരോപിച്ച് പി.വി അൻവറാണ്  ഡി.ജി.പിക്ക് പരാതി നൽകിയത്. രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്ന് ചൂണ്ടിക്കാട്ടി അൻവർ പ്രധാനമന്ത്രിക്കും ഇ-മെയിൽ വഴി പരാതി നൽകിയിരുന്നു. ചോർത്താൻ ഷാജൻ മഹാരാഷ്ട്രയിലെ സംവിധാനങ്ങൾ ഉപയോഗിച്ചെന്നാണ് അൻവറിന്റെ ആരോപണം.

Advertising
Advertising


Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News