കൊല്ലത്ത് കടലിലും കശുവണ്ടി; അഴീക്കലിലെ മത്സ്യ തൊഴിലാളികൾക്കാണ് മീനിനൊപ്പം കശുവണ്ടി ചാകര

ചെറിയഴീക്കലിൽ നിന്നു പോയ ബോട്ടിലെ വലയിലാണ് കശുവണ്ടി കൂടുതലായി ലഭിച്ചത്

Update: 2025-06-05 16:32 GMT
Editor : നബിൽ ഐ.വി | By : Web Desk

കൊല്ലം: കൊല്ലം അഴീക്കലിൽ നിന്ന് മത്സ്യബന്ധനത്തിന് പോയവർക്ക് മത്സ്യത്തോടൊപ്പം കശുവണ്ടിയും ലഭിച്ചു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കടലിൽ ചരക്കുകപ്പൽ മുങ്ങിയതിനെ തുടർന്ന് കടലിൽ വീണ കണ്ടെയ്നറിൽ നിന്ന് വീണ കശുവണ്ടികളെന്നാണ് കരുതുന്നത്.

ചെറിയഴീക്കലിൽ നിന്നു പോയ ബോട്ടിലെ വലയിലാണ് കശുവണ്ടി കൂടുതലായി ലഭിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിലെ മത്സ്യബന്ധന മേഖല വലിയ തോതിലുള്ള തിരിച്ചടിയായിരുന്നു നേരിട്ടുകൊണ്ടിരുന്നത്. കപ്പല്‍ അപകടത്തില്‍പെട്ടതിന് പിന്നാലെ മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകുന്നതിന് വിലക്കുണ്ടായിരുന്നു.

വിഴിഞ്ഞത്ത് നിന്നും പുറപ്പെട്ട എംഎസ്‌സി എല്‍സ 3 ചരക്കുകപ്പല്‍ മെയ് 25നാണ് കൊച്ചി പുറംകടലില്‍ മുങ്ങിയത്. സംഭവത്തിൽ നിരവധി കണ്ടെയ്‌നറുകള്‍ കടലില്‍ ഒഴുകിപ്പോയിരുന്നു. അപകടത്തെ സംസ്ഥാനം പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചിരുന്നു.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News