തുമ്പ ബോംബേറിന് മുൻപുള്ള ദൃശ്യങ്ങൾ പുറത്ത്; ബൈക്കിലെത്തിയ നാലംഗ സംഘം ക്രിമിനൽ കേസ് പ്രതികൾ

ഞായറാഴ്‌ച രാവിലെ 11.45ഓടെ തുമ്പ നെഹ്‌റു ജംഗ്ഷനിലായിരുന്നു സംഭവം

Update: 2024-07-07 08:56 GMT
Editor : banuisahak | By : Web Desk

തിരുവനന്തപുരം: തുമ്പയിലുണ്ടായ ബോംബേറിന് തൊട്ടുമുൻപുള്ള ദൃശ്യങ്ങൾ മീഡിയവണ്ണിന്. അക്രമികൾ രണ്ട് സ്കൂട്ടറുകളിലായി എത്തുന്നതിന്റെ സിസിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. പ്രതികൾ കഴക്കൂട്ടം സ്വദേശികളെന്ന് പൊലീസ് പറയുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളയാവരാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. 

രണ്ട് ബൈക്കുകളിലെത്തിയ നാലംഗ സംഘം നാടൻ ബോംബാണ് എറിഞ്ഞത്. സംഭവത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ബോംബ് സ്‌ക്വാഡ് സംഭവസ്ഥലത്ത് പരിശോധന നടത്തി. ഏത് തരത്തിലുള്ള സ്ഫോടകവസ്തുവാണ് ഉപയോഗിച്ചതെന്ന് സ്ഥിരീകരിക്കാൻ ഫോറൻസിക് സംഘവും പരിശോധന നടത്തും. 

Advertising
Advertising

ഞായറാഴ്‌ച രാവിലെ 11.45ഓടെ തുമ്പ നെഹ്‌റു ജംഗ്ഷനിലായിരുന്നു സംഭവം. നാലംഗ സംഘം ബോംബെറിഞ്ഞതിൽ രണ്ടുപേർക്ക് പരിക്കേറ്റു. തുമ്പ സ്വദേശികളായ അഖിൽ, വിവേക് അപ്പൂസ് എന്നിവർക്കാണ് പരിക്ക്. പരിക്കേറ്റ രണ്ടുപേരും ക്രിമിനൽ കേസ് പ്രതികളാണെന്ന് പോലീസ് പറഞ്ഞു. അഖിൽ കാപ്പ കേസ് ശിക്ഷ കഴിഞ്ഞ് അടുത്തിടെയാണ് പുറത്തിറങ്ങിയത്. പ്രതികൾക്കായി പോലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. 

Full View

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News