'വഖഫ് നിയമത്തിലൂടെ മുസ്‍ലിംകളുടെ സ്വത്തുക്കൾ പിടിച്ചെടുക്കാന്‍ കേന്ദ്രം ശ്രമിക്കുന്നു'; തോള്‍ തിരുമാളവന്‍
രാജ്യവിരുദ്ധവും ഭരണഘടന വിരുദ്ധവുമാണ് നിയമമെന്നും തിരുമാളവന്‍ മീഡിയവണിനോട്
Update: 2025-04-25 04:51 GMT
കൊച്ചി:വഖഫ് നിയമത്തിലൂടെ മുസ്‍ലിംകളുടെ സ്വത്തുക്കൾ പിടിച്ചെടുക്കാനുള്ള ശ്രമമാണ് കേന്ദ്ര ഗവൺമെന്റ് നടത്തുന്നതെന്ന് വിടുതലൈ ചിരുതൈകൾ കക്ഷി നേതാവും എംപിയുമായ തോള്‍ തിരുമാളവന്‍. രാജ്യവിരുദ്ധവും ഭരണഘടന വിരുദ്ധവുമാണ് നിയമമെന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു.
അതേസമയം, നടൻ വിജയ്‍യുടെ രാഷ്ട്രീയ പാർട്ടിക്ക് തമിഴ്‍നാട് രാഷ്ട്രീയത്തിൽ യാതൊരു പ്രതിഫലനവും ഉണ്ടാക്കാൻ സാധിക്കില്ലെന്നും തോള്‍ തിരുമാളവന്‍. വിജയ്ക്ക് തന്‍റെ താരപ്രഭ കൊണ്ട് കുറച്ച് വോട്ട് കിട്ടിയേക്കും. തമിഴ്നാട് മുഖ്യമന്ത്രിയായി എം.കെ സ്റ്റാലിൻ തുടരുമെന്നും തോള്‍ തിരുമാളവന്‍ പറഞ്ഞു.