ഫലം വരാന്‍ ഒരു ദിവസം മാത്രം, അയ്യപ്പനെ പ്രൊഫൈല്‍ ചിത്രമാക്കി ചാണ്ടി ഉമ്മന്‍

ഇതിന് മുമ്പ് തന്നെ ചാണ്ടി ഉമ്മന്‍റെ കവര്‍ ചിത്രം ശബരിമല ആയിരുന്നു. 2019 നവംബറിലാണ് കവര്‍ ചിത്രം അവസാനമായി ചാണ്ടി ഉമ്മന്‍ അപ്ഡേറ്റ് ചെയ്തത്.

Update: 2021-05-01 07:56 GMT

തെരഞ്ഞെടുപ്പ് ഫലം വരാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കേ ഫേസ്ബുക്കിലെ മുഖചിത്രം മാറ്റി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍. ശബരിമല അയ്യപ്പന്‍റെ ചിത്രമാണ് ചാണ്ടി ഉമ്മന്‍ പ്രൊഫൈല്‍ ചിത്രമാക്കിയത്. നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ശബരിമല വിഷയം ആദ്യം ഉന്നയിച്ചത് ഉമ്മൻ ചാണ്ടിയായിരുന്നു.


ഇതിന് മുമ്പ് തന്നെ ചാണ്ടി ഉമ്മന്‍റെ കവര്‍ ചിത്രം ശബരിമല ആയിരുന്നു. 2019 നവംബറിലാണ് കവര്‍ ചിത്രം അവസാനമായി ചാണ്ടി ഉമ്മന്‍ അപ്ഡേറ്റ് ചെയ്തത്.




നേരത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന്‍ മത്സരിക്കുമെന്ന തരത്തില്‍ പ്രചാരണങ്ങള്‍ നടന്നിരുന്നു. കോട്ടയം ജില്ലാ പഞ്ചായത്തിലെ പുതുപ്പള്ളി ഡിവിഷനില്‍ ചാണ്ടി ഉമ്മനെ സ്ഥാനാര്‍ഥിയാക്കണമെന്ന് യൂത്ത് കോണ്‍ഗ്രസും ആവശ്യപ്പെട്ടിരുന്നു. പക്ഷേ ഇതിനെയൊക്കെ തള്ളിക്കൊണ്ട് ചാണ്ടി ഉമ്മന്‍ തന്നെ പിന്നീട് രംഗത്ത് വന്നു.



Tags:    

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News