'മുഴുവൻ സമയം പ്രചാരണത്തിന് ഉണ്ടാവും'; ചാണ്ടി ഉമ്മൻ ചരിത്ര വിജയം നേടുമെന്ന് അച്ചു ഉമ്മൻ

കുപ്രചരണങ്ങൾക്ക് ജനം തന്നെ മറുപടി നൽകുമെന്നും അച്ചു

Update: 2023-08-09 10:25 GMT

കോട്ടയം: പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ ചരിത്ര വിജയം നേടുമെന്ന് സഹോദരി അച്ചു ഉമ്മൻ. കുപ്രചരണങ്ങൾക്ക് ജനം തന്നെ മറുപടി നൽകുമെന്നും ചാണ്ടി ഉമ്മനൊപ്പം മുഴുവൻ സമയം പ്രചാരണത്തിന് ഉണ്ടാവുമെന്നും അച്ചു പറഞ്ഞു.

"തികഞ്ഞ ആത്മവിശ്വാസത്തോടു കൂടിയാണ് ഈ തെരഞ്ഞെടുപ്പിനെ കാണുന്നത്. പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ ചരിത്ര വിജയം കുറിക്കുക തന്നെ ചെയ്യും. ചാണ്ടിയാണ് കുടുംബത്തിലെ രാഷ്ട്രീയക്കാരൻ. സ്ഥാനാർഥിയായി ചാണ്ടിയെ തന്നെ തെരഞ്ഞെടുത്തതിൽ സന്തോഷവും നന്ദിയുമുണ്ട്. ഉമ്മൻ ചാണ്ടി എന്ന വ്യക്തിയുടെ ഓർമകൾ നിലനിർത്തുന്നതിനൊപ്പം തന്നെ ചാണ്ടി ഉമ്മന് ഒരു അംഗീകാരവും ലഭിച്ചിരിക്കുകയാണ്. പുതുപ്പള്ളിയിൽ മുഴുവൻ സമയ പ്രചാരണത്തിനുണ്ടാവും.

Advertising
Advertising
Full View

വികസനവും കരുതലും ഒരുമിച്ച് കൊണ്ടുപോയത് കൊണ്ടാണ് 53 വർഷം ഉമ്മൻചാണ്ടി പുതുപ്പള്ളിയെ പ്രതിനിധീകരിച്ചത്. ഉമ്മൻചാണ്ടി ജീവിച്ചിരുന്ന കാലത്ത് ഒരുപാട് നുണകൾ കൊണ്ട് വേട്ടയാടി. അന്ത്യ യാത്രയിൽ വന്ന ജനങ്ങൾ ആരും വിളിച്ചിട്ട് വന്നതല്ല.ഇനിയും ഉമ്മൻചാണ്ടിയെ ആക്ഷേപിക്കാനാണ് ശ്രമമെങ്കിൽ ജനങ്ങൾ തന്നെ മറുപടി നൽകും". അച്ചു പറഞ്ഞു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News