മൂന്ന് ജില്ലകളിലെ കലക്ടര്‍മാര്‍ക്ക് മാറ്റം; ശ്രീറാം വെങ്കിട്ടരാമൻ ധനകാര്യ വകുപ്പിലേക്ക്

തിരുവനന്തപുരം കലക്ടറായിരുന്ന ജെറോമിക് ജോർജിനെ മാറ്റി പകരം ഐ.ടി മിഷന്‍ ഡയറക്ടറായ അനു കുമാരിയെ നിയമിച്ചു.

Update: 2024-07-15 16:25 GMT

തിരുവനന്തപുരം: മൂന്ന് ജില്ലകളിലെ കലക്ടര്‍മാര്‍ക്ക് മാറ്റം. തിരുവനന്തപുരം, കോട്ടയം, ഇടുക്കി, ജില്ലാ കലക്ടര്‍മാരെയാണ് മാറ്റിയത്. തിരുവനന്തപുരം കലക്ടറായിരുന്ന ജെറോമിക് ജോർജിനെ മാറ്റി പകരം ഐ.ടി മിഷന്‍ ഡയറക്ടറായ അനു കുമാരിയെ നിയമിച്ചു. ജെറോമിക് ജോര്‍ജിന് പിന്നാക്ക വികസന വകുപ്പ് ഡയറക്ടർ സ്ഥാനം നൽകി.

ഇടുക്കി ജില്ലാ കലക്ടറായിരുന്ന ഷീബാ ജോര്‍ജിനെ റവന്യൂ വകുപ്പ് അഡീഷണല്‍ സെക്രട്ടറിയായി നിയമിച്ചു. നിലവിലെ കോട്ടയം ജില്ലാ കലക്ടറായ വി. വിഗ്‌നേശ്വരി ഇടുക്കി കലക്ടറാവും. പിന്നാക്ക വികസനവകുപ്പ് ഡയറക്ടറായ ജോണ്‍ വി. സാമുവല്‍ കോട്ടയം കലക്ടറാവും.

Advertising
Advertising

അതേസമയം, മാധ്യമപ്രവർത്തകനായ കെ.എം ബഷീറിനെ കാറിടിപ്പിച്ചു കൊന്ന കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടറാമിനെ ധനവകുപ്പ് ജോയിന്റ് സെക്രട്ടറിയും ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടിയുമായും നിയമിച്ചു. സപ്ലൈകോ സി.എം.ഡി സ്ഥാനത്തുനിന്നും നീക്കിയ ശ്രീറാമിന് പകരം നിയമനം നല്‍കിയിരുന്നില്ല. ഷീബാ ജോര്‍ജും അനുകുമാരിയും നിലവില്‍ വഹിക്കുന്ന അധിക ചുമതലകളിൽ തുടരും.

Full View

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News