നാളത്തെ പെരുന്നാൾ അവധി മാറ്റിയത് തെറ്റായ നടപടി: പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ

പെട്ടെന്ന് നാളെ പ്രവൃത്തി ദിനമാക്കിക്കൊണ്ടുള്ള സർക്കാറിന്റെ അറിയിപ്പ് ഒരു വിഭാഗത്തിന്റെ ആഘോഷത്തോടുള്ള അവഗണനയായി മാത്രമേ കാണാനാകൂ. ഇത് പുനഃപരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Update: 2025-06-05 13:44 GMT

മലപ്പുറം: വെള്ളിയാഴ്ചത്തെ അവധി മാറ്റിയത് തെറ്റായ നടപടിയെന്ന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ. ജൂൺ 6 വെള്ളി അറഫാ ദിനമായതിനാലും നേരത്തെ സർക്കാർ രേഖപ്പെടുത്തിയ അവധി ആയതിനാലും അന്നേ ദിവസത്തെ അവധി മാറ്റിയ സർക്കാർ നടപടി പ്രതിഷേധാർഹമാണെന്നാണ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടത്.

ശനി, ഞായർ ദിവസങ്ങളിൽ വിദ്യാലയങ്ങൾക്ക് നേരത്തെ തന്നെ അവധിയാണ്. വെള്ളിയാഴ്ചത്തെ അവധി ശനിയാഴ്ചയിലേക്ക് മാറ്റിയെന്ന് പറഞ്ഞ് തത്വത്തിൽ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും മറ്റു ജീവനക്കാർക്കും നേരത്തെ പ്രഖ്യാപിച്ചത് പ്രകാരമുള്ള അവധിയും ഇല്ലാതാക്കുകയാണ് സർക്കാർ ചെയ്തതെന്നും അബ്ബാസലി തങ്ങൾ ആരോപിച്ചു.

Advertising
Advertising

വെള്ളിയാഴ്ച അവധി ഇല്ലെങ്കിൽ വിദൂരങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ബലി പെരുന്നാളിന് നാട്ടിൽ എത്താൻ കഴിയാത്ത അവസ്ഥയാണുണ്ടാകുന്നത്. പെരുന്നാളിന് മതിയായ അവധി നൽകണമെന്ന ആവശ്യം എത്രയോ കാലമായി ഉയരുന്നതാണ്. നാളെ കലണ്ടറിൽ ചുവപ്പുള്ളതിനാൽ ഈ സമയം വരേയും നാളെ അവധിയാണന്ന ഉറപ്പിലാണ് അധ്യാപകരും വിദ്യാർഥികളും ഉദ്യോഗസ്ഥരും ഉണ്ടായിരുന്നത്. പെട്ടെന്ന് നാളെ പ്രവൃത്തി ദിനമാക്കിക്കൊണ്ടുള്ള സർക്കാറിന്റെ അറിയിപ്പ് ഒരു വിഭാഗത്തിന്റെ ആഘോഷത്തോടുള്ള അവഗണനയായി മാത്രമേ കാണാനാകൂ. ഇത് പുനഃപരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News