'ബോബി ചെമ്മണ്ണൂര്‍ നിരന്തരം ദ്വയാർഥ പ്രയോഗങ്ങൾ നടത്തി'; നടിക്കെതിരായ ലൈംഗികാധിക്ഷേപ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു
ലൈംഗിക അധിക്ഷേപത്തിന് പുറമേ പിന്തുടർന്ന് ശല്യം ചെയ്തതിന്റെ വകുപ്പും ചുമത്തി
Update: 2025-06-04 02:14 GMT
തിരുവനന്തപുരം: നടിക്കെതിരായ ലൈംഗികാധിക്ഷേപ കേസിൽ ബോബി ചെമ്മണ്ണൂരിനെതിരെ കുറ്റപത്രം സമർപ്പിച്ചു. നടിയെ അധിക്ഷേപിക്കുക എന്ന ഉദ്ദേശ്യത്തോടെ ബോബി ചെമ്മണ്ണൂർ നിരന്തരം ദ്വയാർഥ പ്രയോഗങ്ങൾ നടത്തിയെന്ന് കുറ്റപത്രത്തിൽ പറയുന്നു. സാമൂഹ്യ മാധ്യമങ്ങളിലൂടെ പലർക്കുമെതിരെ നടത്തിയ ലൈംഗികാധിക്ഷേപത്തിന്റെ തെളിവുകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.
രണ്ടു വകുപ്പുകളാണ് ബോബി ചെമ്മണ്ണൂരിനെതിരെ ചുമത്തിയിരിക്കുന്നത്. എറണാകുളം മജിസ്ട്രേറ്റ് കോടതിയിൽ കൊച്ചി സെൻട്രൽ പൊലീസാണ് കുറ്റപത്രം സമർപ്പിച്ചത്.