ഇലക്ട്രിക് വാഹനങ്ങളിലെ ചാർജിങ്; കോടികളുടെ അഴിമതി ആരോപണവുമായി യൂത്ത് ലീഗ്

കെ.എസ്.ഇ.ബിക്ക് കീഴിൽ വാഹനം ചാർജ് ചെയ്യാൻ പണം നൽകേണ്ടത് സ്വകാര്യ ആപ്പിലൂടെയാണ്. കെ.എസ്.ഇ.ബി അവതരിപ്പിച്ച സമാന ആപ്പ് ഒരു വർഷമായിട്ടും പ്രവർത്തന ക്ഷമമായിട്ടില്ലെന്നത് അഴിമതിക്ക് തെളിവാണെന്നും യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പികെ ഫിറോസ് പറഞ്ഞു

Update: 2023-11-07 16:10 GMT
Advertising

കോഴിക്കോട്: ഇലക്ട്രിക് വാഹനങ്ങളിലെ ചാർജിങ്ങിനായുള്ള സ്വകാര്യ കമ്പനിയുടെ ആപ്പ് വഴി കോടികളുടെ അഴിമതി ആരോപണവുമായി യൂത്ത് ലീഗ്.

കെ.എസ്.ഇ.ബിക്ക് കീഴിൽ വാഹനം ചാർജ് ചെയ്യാൻ പണം നൽകേണ്ടത് സ്വകാര്യ ആപ്പിലൂടെയാണ്. കെ.എസ്.ഇ.ബി അവതരിപ്പിച്ച സമാന ആപ്പ് ഒരു വർഷമായിട്ടും പ്രവർത്തന ക്ഷമമായിട്ടില്ലെന്നത് അഴിമതിക്ക് തെളിവാണെന്നും യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പികെ ഫിറോസ് പറഞ്ഞു

ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ ആപ്പ് വഴി മുൻകൂർ ആയി പണം അടക്കുന്നതാണ് നിലവിലെ രീതി. ഇങ്ങനെ പണം അടക്കേണ്ട ആപ്പ് നിയന്ത്രിക്കുന്നത് സ്വകാര്യ കമ്പനിയാണ്. വർഷം കോടിക്കണക്കിന് രൂപ ഈ കമ്പനിക്ക് ലഭിക്കുന്നുണ്ട്. കെ.എസ്.ഇ.ബിയുമായുള്ള കരാർ ഉൾപ്പെടെ ഇടപാടുകൾ ദുരൂഹം ആണെന്നുമാണ് പികെ ഫിറോസിൻ്റെ ആരോപണം.

ടെൻഡർ ഉൾപ്പെടെ കൃത്യമായ രീതിയിലൂടെയല്ല ഈ കമ്പനിയുമായുള്ള കരാർ എന്നും ഇതുമായി ബന്ധപ്പെട്ട വിവരാവകാശ അപേക്ഷകക്ക് കൃത്യമായി മറുപടി ലഭിച്ചില്ല. കെ.എസ്.ഇ.ബി സ്വന്തമായി പുറത്തിറക്കിയ ആപ്പ് ഇത് വരെ പ്രവർത്തന ക്ഷമമായില്ല. ഇതെല്ലാം ദുരൂഹമാണെന്നും ഫിറോസ് പറഞു.

സർക്കാർ വിജിലൻസ് അന്വേഷണത്തിന് തയാറാകണമെന്നും അല്ലാത്തപക്ഷം, പ്രക്ഷോഭം ആരംഭിക്കാനുമാണ് യൂത്ത് ലീഗ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News