ആർഎസ്എസ് ശതാബ്ദിയിൽ നാണയവും സ്റ്റാമ്പും പുറത്തിറക്കിയ കേന്ദ്രസർക്കാർ നടപടി ഭരണഘടനയെ അപമാനിക്കുന്നത്: മുഖ്യമന്ത്രി

ഭാരതാംബയുടെയും സ്വയംസേവകരുടെയും ചിത്രം ആലേഖനം ചെയ്ത നൂറ് രൂപയുടെ നാണയം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രകാശനം ചെയ്തത്

Update: 2025-10-01 17:24 GMT

Pinarayi Vijayan | Photo | Special Arrangement

തിരുവനന്തപുരം: ആർഎസ്എസ് ശതാബ്ദിയിൽ 100 രൂപ നാണയവും സ്റ്റാമ്പും പുറത്തിറക്കിയതിൽ കേന്ദ്രത്തെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രസർക്കാർ നടപടി ഭരണഘടനയെ അപമാനിക്കുന്നതാണെന്ന് മുഖ്യമന്ത്രി എക്‌സിൽ കുറിച്ചു. ആർഎസ്എസ് സ്വാതന്ത്ര്യസമരത്തിൽ നിന്ന് വിട്ടുനിന്ന, വിഭജന പ്രത്യയശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്ന സംഘടനയാണ്. മതേതര ഇന്ത്യക്ക് നേരെയുള്ള ആക്രമണമാണ് ഈ ബഹുമതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭാരതാംബയുടെയും സ്വയംസേവകരുടെയും ചിത്രം ആലേഖനം ചെയ്ത നൂറ് രൂപയുടെ നാണയം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രകാശനം ചെയ്തത്. പ്രത്യേക തപാൽ സ്റ്റാമ്പും പുറത്തിറക്കിയിട്ടുണ്ട്.

ഡൽഹിയിൽ നടന്ന ചടങ്ങിൽ കേന്ദ്ര സാംസ്‌കാരിക മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്, ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത, ആർഎസ്എസ് സർ കാര്യവാഹക് ദത്താത്രേയ ഹൊസബോലെ തുടങ്ങിയവർ പങ്കെടുത്തു. ആർഎസ്എസ് 1925 മുതൽ രാഷ്ട്ര സേവനത്തിനായി പ്രവർത്തിക്കുന്ന സംഘടനയാണെന്നും ആർഎസ്എസ് നേതാക്കൾ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് ജയിലിൽ പോയിട്ടുണ്ടെന്നും മോദി പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News