'നമ്മളീ രാജ്യത്തിന് ചേരാത്തവരാണോ'; മുണ്ടക്കൈ പുനരധിവാസത്തിന് വായ്പ അനുവദിച്ച കേന്ദ്ര നടപടിയെ വിമർശിച്ച് മുഖ്യമന്ത്രി

'കേന്ദ്രം സംസ്ഥാനത്തോട് നീതി കാട്ടിയില്ലെന്നതിൽ പ്രതിപക്ഷത്തിനും സംശയമില്ല'

Update: 2025-02-15 14:42 GMT
Editor : സനു ഹദീബ | By : Web Desk

വയനാട്: മുണ്ടക്കൈ പുനരധിവാസത്തിന് വായ്പ മാത്രം അനുവദിച്ച കേന്ദ്ര സര്‍ക്കാരിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നമ്മളീ രാജ്യത്തിന് ചേരാത്തവരാണോ എന്ന് വളരെ വൈകാരികമായി ജനങ്ങൾക്ക് മുന്നിൽ വച്ച് മുഖ്യമന്ത്രി ചോദ്യമുയർത്തി. പ്രതിപക്ഷവും കേന്ദ്രസർക്കാരിനെതിരെ കടുത്ത നിലപാട് സ്വീകരിച്ച്‌ എന്നും അദ്ദേഹം പറഞ്ഞു.

ഗ്രാന്‍ഡ് നല്‍കാതെ വായ്പ മാത്രം നല്‍കി. അത് ചിലവഴിക്കുന്നതിന് കടുത്ത വ്യവസ്ഥകള്‍ കൂടി കേന്ദ്രം വെച്ചതോടെ സംസ്ഥാനം കുടുങ്ങി. ഇത് തിരിച്ചറിഞ്ഞാണ് കേന്ദ്ര സര്‍ക്കാര്‍ സമീപനത്തിന് എതിരെ മുഖ്യമന്ത്രി തന്നെ കടുത്ത പ്രതികരണവുമായി എത്തിയത്. നമ്മൾ ചെയ്ത തെറ്റ് എന്താണ് എന്ന ചോദ്യം ഉയർത്തിയാണ് മുഖ്യമന്ത്രി വിമർശന ശരങ്ങൾ എയ്തത്.

Advertising
Advertising

കേന്ദ്രം സംസ്ഥാനത്തോട് നീതി കാട്ടിയില്ലെന്നതിൽ പ്രതിപക്ഷത്തിനും സംശയമില്ല. കേരളത്തെ കേന്ദ്രം പരിഹസിക്കുന്നു എന്നായിരുന്നു റവന്യൂ മന്ത്രിയുടെ കുറ്റപ്പെടുത്തൽ. പ്രതിഷേധത്തിലൂടെ കേന്ദ്രസർക്കാരിനെ സമ്മർദ്ദത്തിൽ ആക്കാൻ ആണ് സംസ്ഥാനത്തിന്റെ നീക്കം എന്നാണ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വാക്കുകൾ തെളിയിക്കുന്നത്. 

Full View

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News