'മുഖ്യമന്ത്രി വാക്ക് പാലിച്ചില്ല'; സി.എ.എക്കെതിരെ പ്രതിഷേധിച്ചവർക്ക് തടവും പിഴയും

2019 ഡിസംമ്പർ 17 ന് കൊടുങ്ങല്ലൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി

Update: 2022-08-06 03:25 GMT
Advertising

തൃശൂര്‍: കൊടുങ്ങല്ലൂരിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവർക്ക് കോടതി തടവ് ശിക്ഷയും പിഴയും വിധിച്ചു. 2019 ഡിസംമ്പർ 17 ന് കൊടുങ്ങല്ലൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. സി.എ.എക്കെതിരായ സമരവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കുമെന്ന മുഖ്യമന്ത്രിയുടെ വാക്ക് പാഴ്വാക്കായെന്ന് ശിക്ഷ ലഭിച്ചവർ പറഞ്ഞു.  

കൊടുങ്ങല്ലൂർ വടക്കേ നടയിൽ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധ പ്രകടനം നടത്തിയവർക്കാണ് ശിക്ഷ ലഭിച്ചത്. മനുഷ്യാവകാശ പ്രവർത്തകരായ പി.വി.സജീവ്കുമാർ, ഗഫൂർ അഴീക്കോട്, പി.എ.കുട്ടപ്പൻ, വിപിൻദാസ്, വിവിധ സംഘടന പ്രതിനിധികളായ മനാഫ്‌ കരൂപ്പടന്ന, മജീദ് പുത്തൻചിറ, ജലീൽ മാള, സലാം, മൻസൂർ, ഇസ്മായിൽ എന്നിങ്ങനെ 10 പേർക്കാണ് കോടതി തടവും പിഴയും വിധിച്ചത്.

വെള്ളിയാഴ്ച രാവിലെ കേസ് പരിഗണിച്ചപ്പോൾ മുതൽ വൈകിട്ട് 4.30 വരെയായിരുന്നു തടവ്. ഒപ്പം 300 രൂപ വീതം ഓരോരുത്തരിൽ നിന്നും പിഴയും ഈടാക്കി. കേസുകൾ പിൻവലിക്കുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയൻ വാക്ക് പാലിക്കാത്തത് മൂലം ഒട്ടേറെ പേർ കോടതി കയറിയിറങ്ങേണ്ടി വന്നിരിക്കുകയാണെന്ന് ശിക്ഷയനുഭവിച്ചവർ കുറ്റപ്പെടുത്തി.

Full View
Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News