'കേരളത്തെ മോശമായി ചിത്രീകരിക്കാൻ ഒരു ബഹുമാന്യൻ ശ്രമിക്കുന്നു'; ഗവർണർക്കെതിരെ പരോക്ഷ വിമർശനവുമായി മുഖ്യമന്ത്രി

മുഖ്യമന്ത്രി തനിക്കെതിരെ പറഞ്ഞതിനോട് പ്രതികരിക്കാൻ ഇല്ലെന്ന് ഗവർണർ

Update: 2022-09-23 13:58 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം: ഗവർണർക്കെതിരെ പരോക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തെ മോശമായി ചിത്രീകരിക്കാൻ ഒരു ബഹുമാന്യൻ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരള എം.എസ്.എം.ഇ സമ്മിറ്റിന്റെ ഭാഗമായുള്ള വ്യവസായി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ ആയിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം.  കേരളം വ്യവസായ സൗഹൃദ സംസ്ഥാനമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, മാധ്യമങ്ങൾക്കെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തെത്തി. ആത്മാർത്ഥ ഇല്ലാത്തവരോട് പ്രതികരിക്കാൻ ഇല്ലെന്ന് ഗവർണർ പറഞ്ഞു.

മുഖ്യമന്ത്രിയുടെ വിമർശനങ്ങൾക്ക് മാധ്യമങ്ങൾക്ക് മൗനം പാലിച്ചു. മുഖ്യമന്ത്രി തനിക്കെതിരെ പറഞ്ഞതിനോട് പ്രതികരിക്കാൻ ഇല്ലെന്നും ഗവർണർ പറഞ്ഞു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News