ആ വാര്‍ത്ത പുഴുങ്ങിത്തിന്നോളാൻ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി
കോവിഡ് പോസിറ്റീവായി ഏഴാം ദിവസം പരിശോധന നടത്തി മുഖ്യമന്ത്രിയെ ഡിസ്ചാർജ് ചെയ്തിരുന്നു
Update: 2021-04-14 13:00 GMT
മുഖ്യമന്ത്രിയുടെ പരിശോധനക്ക് വേണ്ടി കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച വാര്‍ത്തയില്‍ പ്രതികരണം നടത്താന്‍ വിസമ്മതിച്ച് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി. പ്രതികരണം ചോദിച്ച റിപ്പോര്‍ട്ടറോട് ആ വാര്‍ത്ത പുഴുങ്ങിത്തിന്നോളാനാണ് പ്രസ് സെക്രട്ടറി പി.എം മനോജ് പ്രതികരിച്ചത്. അതിനു ശേഷം ഫേസ്ബുക്കിലും ഇതേ പ്രതികരണവുമായി രംഗത്തുവന്നിരുന്നു.
കോവിഡ് പോസിറ്റീവായി ഏഴാം ദിവസം പരിശോധന നടത്തി മുഖ്യമന്ത്രിയെ ഡിസ്ചാർജ് ചെയ്തിരുന്നു. കോവിഡ് പോസിറ്റീവായതായി മുഖ്യമന്ത്രി അറിയിച്ചത് ഏപ്രില്‍ 8നാണ്. പ്രോട്ടോകോള്‍ പ്രകാരം പരിശോധന നടത്തേണ്ടത് പോസിറ്റീവായി 10 ദിവസത്തിന് ശേഷമാണ്. പ്രതിപക്ഷ നേതാവ് ചെയ്തതേ മുഖ്യമന്ത്രിയും ചെയ്തിട്ടുള്ളൂവെന്നാണ് പ്രസ് സെക്രട്ടറിയുടെ ന്യായീകരണം.