കഴിഞ്ഞ സർക്കാരിന്റെ ബോർഡ് അധ്യക്ഷന്മാരെ മാറ്റും, സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി: മുഖ്യമന്ത്രി വി.ഡി സതീശൻ

നിയമസഭയിൽ സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി വ്യക്താമാക്കുന്ന ധവളപത്രം അവതരിപ്പിച്ചതിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി

Update: 2026-06-04 08:33 GMT

തിരുവനന്തപുരം: കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നിയമിച്ച മുഴുവൻ ബോർഡ് - കോർപ്പറേഷൻ ചെയർമാൻമാരെയും മാറ്റുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. നിയമസഭയിൽ സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി വ്യക്താമാക്കുന്ന ധവളപത്രം അവതരിപ്പിച്ചതിന് ശേഷമുള്ള വാർത്താ സമ്മേളനത്തിലാണ് സുപ്രധാന ഭരണ - സാമ്പത്തിക തീരുമാനങ്ങൾ പ്രഖ്യാപിച്ചത്.

എഡിഎം നവീൻ ബാബുവിന്റെ മരണം അന്വേഷിക്കാൻ സിബിഐയെ ചുമതലപ്പെടുത്താനും, മകൾ നിരഞ്ജനയ്ക്ക് ജോലി നൽകാൻ റവന്യൂ വകുപ്പിനോട് ശിപാർശ ചെയ്യാനും സർക്കാർ തീരുമാനിച്ചു. ഇതിനുപുറമെ, സംസ്ഥാനം മുൻപൊരിക്കലും അഭിമുഖീകരിക്കാത്ത കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Advertising
Advertising

സംസ്ഥാനം വലിയ സാമ്പത്തിക വെല്ലുവിളികളാണ് നേരിടുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നിലവിൽ 35,000 കോടി രൂപയുടെ പദ്ധതിയുള്ളതിൽ 15,000 കോടി രൂപ മാത്രമേ ബാക്കിയുള്ളൂ. പ്ലാനിലുണ്ടായിരുന്ന തുകയിൽ 20,500 കോടി രൂപയുടെ കുറവാണുള്ളത്. പണം ലഭിച്ചേക്കാമെന്ന കണക്കുകൂട്ടലിൽ മുൻ സർക്കാർ തെറ്റായ പദ്ധതികൾ തയ്യാറാക്കിയതാണ് ഈ വലിയ പ്രതിസന്ധിക്ക് കാരണം. ഇത് നിലവിലെ സർക്കാരിന് മേൽ വലിയ അധിക ബാധ്യതയാണ് അടിച്ചേൽപ്പിച്ചിരിക്കുന്നത്.

ബാധ്യതകൾ തീർക്കാതെ ജനങ്ങളെ കബളിപ്പിക്കാനാണ് മുൻ സർക്കാർ ട്രഷറി ബാലൻസ് കണക്കുകൾ കാണിച്ച് ഫണ്ട് ബാക്കിവെച്ചുവെന്ന് അവകാശപ്പെട്ടത്. ലഭിക്കേണ്ട തനത് വരുമാനവും യഥാർഥത്തിൽ ലഭിച്ചതും തമ്മിൽ വലിയ അന്തരമുണ്ട്. നിലവിൽ സംസ്ഥാനത്തിന്റെ കടം ജിഎസ്ഡിപിയുടെ 35 ശതമാനമാണ്. ഇത് ദേശീയ ശരാശരിയേക്കാളും മറ്റു സംസ്ഥാനങ്ങളേക്കാളും മുകളിലാണ്. എന്നാൽ, വികസന ചെലവ് ആകെ ചെലവിന്റെ 39.9 ശതമാനം മാത്രമാണ്. ഇത് ദേശീയ ശരാശരിയേക്കാൾ താഴെയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

വാർത്താ സമ്മേളനത്തിൽ കിഫ്ബിക്കെതിരെ രൂക്ഷ വിമർശനമാണ് മുഖ്യമന്ത്രി ഉന്നയിച്ചത്. ധനകാര്യ വകുപ്പിനെപ്പോലും അറിയിക്കാതെ പ്രവർത്തിക്കുന്ന ഒരു പ്രത്യേക സാമ്രാജ്യമായി കിഫ്‌ബി മാറിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വരുമാനം ഉണ്ടാക്കുന്ന ഒരു പദ്ധതിയും കിഫ്‌ബി മുഖേന നടപ്പിലാക്കിയിട്ടില്ല. കിഫ്ബിയെ വലിയൊരു പ്രതിഭാസമായി അവതരിപ്പിച്ചതുകൊണ്ട് സംസ്ഥാനത്തിന് എന്ത് ഗുണമാണുണ്ടായതെന്നും അദ്ദേഹം ചോദിച്ചു. പ്രാദേശിക സന്തുലിതാവസ്ഥ ഒട്ടും പരിഗണിക്കാതെയാണ് കിഫ്‌ബി ഫണ്ട് വിനിയോഗിച്ചത്. ഇതിലൂടെ വിവിധ ജില്ലകളിൽ പണം ചെലവഴിച്ചതിൽ വലിയ അസമത്വം രൂപപ്പെട്ടുവെന്നും, വികസന കാര്യങ്ങളിൽ മുൻ സർക്കാരിന്റെ നയങ്ങൾ പൂർണ പരാജയമായിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News