മാനന്തവാടിയിൽ പുഴയിൽ കുളിക്കാൻ ഇറങ്ങിയ കുട്ടികൾ ഒഴുക്കിൽപ്പെട്ടു മരിച്ചു
വൈകിട്ട് നാലരയോടെയാണ് അപകടം
Update: 2025-05-05 15:40 GMT
വയനാട്: വയനാട് മാനന്തവാടിയിൽ വാളാട് പുഴയിൽ കുളിക്കാൻ ഇറങ്ങിയ കുട്ടികൾ ഒഴുക്കിൽപ്പെട്ടു മരിച്ചു. വാളാട് പുലിക്കാട്ട് കടവ് പുഴയിലാണ് സംഭവം. വാഴപ്ലാംകുടി അജിൻ (15), കളപ്പുരക്കൽ ക്രിസ്റ്റി (15) എന്നിവരാണ് മരിച്ചത്. വൈകിട്ട് നാലരയോടെയാണ് അപകടം. കുളിക്കാൻ ഇറങ്ങിയ സമയത്ത് അബദ്ധത്തിൽ ഒഴുക്കിൽ പെടുകയായിരുന്നു.
Updating...