Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
കൊല്ലം: കൊല്ലത്ത് അമിതമായി അയൺ ഗുളികകൾ കഴിച്ച കുട്ടികൾക്ക് ദേഹാസ്വസ്ഥ്യം. ശാസ്താംകോട്ട മിലാദി ഷെരീഫ് സ്കൂളിലെ കുട്ടികൾക്കാണ് ദേഹാസ്വസ്ഥ്യമുണ്ടായത്. ആറ് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആരോഗ്യ വകുപ്പിൽ നിന്ന് നൽകിയ അയൺ ഗുളികകൾ കുട്ടികൾ മത്സരിച്ച് കഴിക്കുകയായിരുന്നു. ഗുളികയുടെ സ്ട്രിപ്പുകൾ കൂട്ടിയിട്ടതിന് ശേഷം ജംസ് മിഠായി പോലെ തോന്നിയത് കാരണം കുട്ടികൾ മത്സരിച്ച് കഴിക്കുകയായിരുന്നു. അയൺ ഗുളികകൾ വിതരണം ചെയ്യുന്ന വിവരം സ്കൂൾ അധികൃതർ അറിയിച്ചിട്ടില്ലെന്ന് രക്ഷിതാക്കൾ പറഞ്ഞു.
നാല് കുട്ടികൾ സ്വകാര്യ ആശുപത്രിയിലും രണ്ട് പേർ കൊല്ലം ജില്ലാ ആശുപത്രിയിലും ചികിത്സയിലാണ്. കുട്ടികളുടെ നില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.