തിരുവനന്തപുരം ശിശുക്ഷേമ സമിതി കേന്ദ്രത്തില്‍ പത്തിലധികം കുട്ടികള്‍ക്ക് കോവിഡ്

ജീവനക്കാരില്‍ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് എല്ലാവർക്കും പരിശോധന നടത്തിയത്.

Update: 2021-06-10 12:15 GMT

തിരുവനന്തപുരം തൈക്കാടുള്ള ശിശുക്ഷേമ സമിതി കേന്ദ്രത്തില്‍ പത്തിലധികം കുട്ടികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കുട്ടികളെ കോവിഡ് നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റി. ജീവനക്കാരില്‍ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് എല്ലാവർക്കും പരിശോധന നടത്തിയത്. ഇതിലാണ് കുട്ടികളില്‍ രോഗബാധ സ്ഥിരീകരിച്ചത്.

തൈക്കാട് ആശുപത്രിയിലേക്കും ഐ.എം.ജിയിലേക്കുമാണ് കുട്ടികളെ ചികിത്സയ്ക്കായി മാറ്റിയിരിക്കുന്നത്. മുന്‍കരുതലുകള്‍ സ്വീകരിച്ചതായാണ് അധികൃതര്‍ അറിയിക്കുന്നത്. അണുനശീകരണമുള്‍പ്പെടെയുള്ള നടപടികള്‍ തുടരുകയാണ്. സംസ്ഥാന ശിശുക്ഷേമ സമിതി ഓഫീസ് അടച്ചിടാനും തീരുമാനിച്ചിട്ടുണ്ട്.  

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News