'ക്യാപിറ്റല്‍ പണിഷ്‌മെന്റ് എന്ന വാചകം ഒരു പ്രതിനിധിയും പറഞ്ഞിട്ടില്ല'; ആരോപണം തള്ളി ചിന്താ ജെറോം

സുരേഷ് കുറുപ്പിന്റെ ആരോപണത്തില്‍ പാര്‍ട്ടി നേതൃത്വം വിശദീകരണം നല്‍കുമെന്നും ചിന്താ ജെറോം പറഞ്ഞു

Update: 2025-07-27 11:31 GMT

തിരുവനന്തപുരം: വി.എസിനെതിരായ ക്യാപ്പിറ്റല്‍ പണിഷ്‌മെന്റ് പരാമര്‍ശം തള്ളി ചിന്താ ജെറോം. ആലപ്പുഴ സമ്മേളനത്തില്‍ ക്യാപിറ്റല്‍ പണിഷ്‌മെന്റ് എന്ന വാചകം ഒരു പ്രതിനിധിയും പറഞ്ഞിട്ടില്ലെന്ന് ചിന്താ ജെറോം പറഞ്ഞു. സുരേഷ് കുറുപ്പിന്റെ ആരോപണത്തില്‍ പാര്‍ട്ടി നേതൃത്വം വിശദീകരണം നല്‍കുമെന്നും ചിന്താ ജെറോം പറഞ്ഞു.

സുരേഷ് കുറുപ്പ് എന്തുകൊണ്ട് ഇങ്ങനെ പറയുന്നു എന്ന് അറിയില്ലെന്ന് ഡികെ മുരളി എംഎല്‍എ യും പ്രതികരിച്ചു. ഇത് മാധ്യമസൃഷ്ടി മാത്രമാണ്. പാര്‍ട്ടിക്ക് ഉണ്ടായ പിന്തുണയെ തുടര്‍ന്നാണ് ഇത്തരം ആരോപണങ്ങളെന്നും അദ്ദേഹം പറഞ്ഞു.

Advertising
Advertising

അതേസമയം, സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും എംഎല്‍എയുമായിരുന്ന പിരപ്പന്‍കോട് മുരളിയാണ് ഈ ആരോപണം ആദ്യം ഉന്നയിച്ചത്. പാര്‍ട്ടിയിലെ യുവനേതാവും എഴുത്തുകാരനുമായ വ്യക്തിയാണ് ആവശ്യപ്പെട്ടത് എന്നായിരുന്നു അദ്ദേഹം ആരോപിച്ചത്.  ഇപ്പോള്‍ മുന്‍ എംപിയും എംഎല്‍എയുമായിരുന്ന സുരേഷ് കുറുപ്പ് അതേ ആരോപണം ആവര്‍ത്തിച്ച് വീണ്ടും വിവാദത്തിന് തിരികൊളുത്തി.

സുരേഷ് കുറുപ്പ് മാതൃഭൂമി പത്രത്തിന്റെ ഞായറാഴ്ച പതിപ്പില്‍ എഴുതിയ വിഎസ് അനുസ്മരണ ലേഖനത്തില്‍ 2015-ലെ ആലപ്പുഴ സംസ്ഥാന സമ്മേളനത്തില്‍ ഒരു യുവതിയാണ് വിഎസിനെതിരെ 'കാപിറ്റല്‍ പണിഷ്മെന്റ്' വേണമെന്ന് ആവശ്യപ്പെട്ടതെന്ന് വെളിപ്പെടുത്തിയത്.

Tags:    

Writer - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News