'സിയാൽ' പബ്ലിക് അതോറിറ്റി തന്നെ; കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വിവരാവകാശത്തിന്റെ പരിധിയിൽ വരുമെന്ന് ഹൈക്കോടതി

വിവരാവകാശ നിയമത്തിന് കീഴിലെ പബ്ലിക് അതോറിറ്റിയിൽ സിയാൽ ഉൾപ്പെടുമെന്ന് കോടതി വ്യക്തമാക്കി

Update: 2025-08-05 16:26 GMT
Editor : നബിൽ ഐ.വി | By : Web Desk

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വിവരാവകാശത്തിന്റെ പരിധിയിൽ വരുമെന്ന് ഹൈക്കോടതി. വിവരാവകാശ നിയമത്തിന് കീഴിലെ പബ്ലിക് അതോറിറ്റിയിൽ സിയാൽ(cial) ഉൾപ്പെടുമെന്ന് കോടതി വ്യക്തമാക്കി.

സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ സിയാലിന്റെ ഹരജി ഡിവിഷൻ ബെഞ്ചും തള്ളി. അടിയന്തരമായി പബ്ലിക് ഇൻഫർമേഷൻ ഓഫീസറെ നിയമിക്കാനും കോടതി ഉത്തരവിട്ടു. ഡയറക്ടർ ബോർഡിന്റെ അനുമതിയില്ലാതെ അപ്പീൽ നൽകിയതിന് സിയാലിന് ഒരു ലക്ഷം രൂപ പിഴ ചുമത്തി.

സിയാൽ എംഡിക്കെതിരെ നടപടിയെടുക്കാൻ ചീഫ് സെക്രട്ടറിക്ക് കോടതി നിർദേശം.15 ദിവസത്തിനകം പബ്ലിക് ഇൻഫർമേഷൻ ഓഫീസറെ നിയമിക്കാനും കോടതി നിർദേശം നൽകി.

watch video:

Full View

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News