ആത്മഹത്യക്ക് ശ്രമിച്ച യുവാവിന് രക്ഷകനായി സിവിൽ പൊലീസ് ഓഫീസർ

ഹരിപ്പാട് പൊലീസ് സ്റ്റേഷനിലെ സിപിഒ നിഷാദാണ് റെയിൽവേ പാളത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ അതിസാഹസികമായി രക്ഷിച്ചത്

Update: 2025-03-05 10:40 GMT

ആലപ്പുഴ: ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ രക്ഷിച്ച് സിവിൽ പൊലീസ് ഓഫീസർ. ഹരിപ്പാട് പൊലീസ് സ്റ്റേഷനിലെ സിപിഒ ഓഫീസർ നിഷാദാണ് റെയിൽവേ പാളത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ അതിസാഹസികമായി രക്ഷിച്ചത്.

യുവാവിനെ കാണാനില്ലെന്ന പരാതിയെ തുടർന്നായിരുന്നു മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് ഹരിപ്പാട് പൊലീസ് സ്റ്റേഷനിലെ സിപിഒ നിഷാദ് റെയിൽവേ ട്രാക്കിൽ എത്തിയത്. 200 മീറ്റർ അകലെ യുവാവ് ഉണ്ടെന്ന് മനസ്സിലായെങ്കിലും ഹരിപ്പാട് നിന്ന് ജനശതാബ്ദി എക്സ്പ്രസ് പുറപ്പെട്ടിരുന്നു. എങ്കിലും വെല്ലുവിളി ഏറ്റെടുത്ത് നിഷാദ് മുന്നോട്ട് കുതിച്ചു. യുവാവിന്റെ തൊട്ടടുത്തെത്തുമ്പോഴേക്കും തൊട്ട് പുറകിൽ ട്രെയിനും കുതിച്ചു വരുകയായിരുന്നു. ഇതോടെ ചാടരുതെന്ന് വിളിച്ചുപറഞ്ഞു യുവാവിനെ പിന്തിരിപ്പിക്കുകയായിരുന്നു.

രക്ഷാപ്രവർത്തനത്തിനിടെ സിപിഒ നിഷാദിന് കാലിനും കൈക്കും പരിക്കേറ്റിട്ടുണ്ട്. വീട്ടുകാരുമായി പിണങ്ങി ഇറങ്ങിയായിരുന്നു യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

Tags:    

Writer - ഹിസാന ഫാത്തിമ

Web Journalist, MediaOne Online

Editor - ഹിസാന ഫാത്തിമ

Web Journalist, MediaOne Online

By - Web Desk

contributor

Similar News