ജെ.ആർ.പി നേതാക്കൾക്കെതിരെ സി.കെ ജാനു ഒരു കോടി രൂപയുടെ നഷ്ടപരിഹാര കേസ് നൽകി

സുൽത്താൻ ബത്തേരിയിലെ എന്‍.ഡി.എ സീറ്റുമായി ബന്ധപ്പെട്ട് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്റെ കൈയിൽ നിന്നും 10 ലക്ഷം രൂപ വാങ്ങി എന്ന ആരോപണത്തെ തുടർന്നാണ് മാനനഷ്ടകേസ്‌ നൽകിയത്.

Update: 2021-06-03 12:30 GMT
Editor : rishad | By : Web Desk

ജെ. ആർ.പി നേതാക്കൾക്കെതിരെ സി.കെ ജാനു ഒരു കോടി രൂപയുടെ നഷ്ടപരിഹാര കേസ് നൽകി. സുൽത്താൻ ബത്തേരിയിലെ എന്‍.ഡി.എ സീറ്റുമായി ബന്ധപ്പെട്ട് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്റെ കൈയിൽ നിന്നും 10 ലക്ഷം രൂപ വാങ്ങി എന്ന ആരോപണത്തെ തുടർന്നാണ് മാനനഷ്ടകേസ്‌ നൽകിയത്. ജെ.ആര്‍.പി സംസ്ഥാന സെക്രട്ടറി പ്രകാശൻ മൊറാഴ, ട്രഷറർ പ്രസീത എന്നിവർക്കെതിരെയാണ് കേസ്.

തനിക്ക് വർധിച്ചു വരുന്ന ജന പിന്തുണയിലും, രാഷ്ട്രീയ പിന്തുണയിലും വിറളി പൂണ്ടവരാണ് കഴിഞ്ഞ മൂന്ന് ആഴ്ചയായി സമൂഹ, ദൃശ്യ, അച്ചടി മാധ്യമങ്ങൾ വഴി ആരോപണങ്ങൾ ഉന്നയിക്കുന്നത്. പ്രകാശൻ മൊറാഴ ജെ.ആര്‍.പിയുടെ സംസ്ഥാന സെക്രട്ടറി അല്ല, ലെറ്റർ പാഡും, സീലും വ്യാജമായി നിർമിച്ചുണ്ടാക്കി തനിക്കെതിരെ ഉപയോഗിക്കുകയിരുന്നു തുടങ്ങിയവയാണ് പ്രസീതയ്ക്കും, പ്രകാശൻ മൊറാഴയ്ക്കുമയച്ച വക്കീൽ നോട്ടിസിൽ ആരോപിക്കുന്നത്. 

Advertising
Advertising

കെ. സുരേന്ദ്രനിൽ നിന്ന്​ പണം കൈപറ്റിയെന്ന ആരോപണം നിഷേധിച്ച്​ സി.കെ. ജാനു നേരത്തെ രംഗത്ത് എത്തിയിരുന്നു. എൻ.ഡി.എ, സ്ഥാനാർഥിയായി മത്സരിക്കാൻ തിരുവനന്തപുരത്തുവെച്ച്​ ജാനു സുരേന്ദ്രനിൽനിന്ന്​ 10ലക്ഷം രൂപ വാങ്ങി​യെന്നാണ്​ ആരോപണം. സി.കെ. ജാനുവിന്‍റെ പാർട്ടിയായ ജനാധിപത്യ രാഷ്​ട്രീയ പാർട്ടിയുടെ സംസ്​ഥാന ട്രഷററായ​ പ്രസീതയാണ്​ ആരോപണവുമായി രംഗത്തെത്തിയത്​.

മാർച്ച്​ ഏഴിന്​ തിരുവനന്തപുരത്തെ ഹോട്ടലിൽവെച്ചാണ്​ പണം കൈമാറ്റം നടത്തിയതെന്നും പ്രസീത ആരോപിച്ചിരുന്നു. തെളിവിനായി പ്രസീതയും സുരേന്ദ്രനും പണമിടപാടിനെക്കുറിച്ച്​ സൂചിപ്പിക്കുന്ന ഫോൺ സംഭാഷണവും പുറത്തുവിട്ടിരുന്നു. 

Tags:    

Editor - rishad

contributor

By - Web Desk

contributor

Similar News