സി.കെ ശശീന്ദ്രന് നൽകിയത് കടംവാങ്ങിയ പണമെന്ന് സി.കെ ജാനു

കോഴപ്പണമാണെന്ന അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും സികെ ജാനു പറഞ്ഞു

Update: 2021-06-20 07:14 GMT
Editor : rishad | By : Web Desk
Advertising

കടം വാങ്ങിയ പണമാണ് മുൻ എം.എല്‍.എ, സി.കെ ശശീന്ദ്രന് തിരികെ നൽകിയതെന്ന് സി.കെ ജാനു. കോഴപ്പണമാണെന്ന അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും സി.കെ ജാനു പറഞ്ഞു.

ബി.ജെ.പി നൽകിയ കോഴപ്പണം ജാനു ശശീന്ദ്രന്റെ ഭാര്യയ്ക്ക് കൈമാറിയെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് ആരോപിച്ചിരുന്നു.

അതേസമയം സി.കെ ജാനു തന്നത് വായ്പ വാങ്ങിയ പണമാണെന്ന് സി.കെ ശശീന്ദ്രൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വാഹനം വാങ്ങുന്നതുമായി ബന്ധപ്പെട്ട് സാമ്പത്തിക സഹായം ചെയ്യാനാകുമോ എന്ന് ജാനു തന്നോട് അന്വേഷിച്ചിരുന്നു. ഇത് നൽകുകയും ചെയ്തു. വ്യക്തിപരമായ സാമ്പത്തിക സഹായം എന്ന നിലയ്ക്കാണ് പണം നല്‍കിയതെന്നും സി.കെ ശശീന്ദ്രൻ പറഞ്ഞു. 

Tags:    

Editor - rishad

contributor

By - Web Desk

contributor

Similar News